+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാം​ച​ര​ണി​ന്‍റെ മ​ക​ൾ​ക്ക് സ്വ​ർ​ണ​തൊ​ട്ടി​ൽ സ​മ്മാ​നി​ച്ച് അം​ബാ​നി കു​ടും​ബം?

11 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​ന് ശേ​ഷ​മു​ണ്ടാ​യ രാം​ച​ര​ൺ​ഉ​പാ​സ​ന ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ​ക്ക് അം​ബാ​നി കു​ടും​ബം ന​ൽ​കി​യ സ​മ്മാ​ന​മാ​ണ് തെ​ന്നി​ന്ത്യ​ൻ ലോ​ക​ത്ത് ച​ർ​ച്ച​യാ​കു​ന്ന​ത്. കു​ഞ്ഞി​ന് സ്
രാം​ച​ര​ണി​ന്‍റെ മ​ക​ൾ​ക്ക് സ്വ​ർ​ണ​തൊ​ട്ടി​ൽ സ​മ്മാ​നി​ച്ച് അം​ബാ​നി കു​ടും​ബം?

11 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​ന് ശേ​ഷ​മു​ണ്ടാ​യ രാം​ച​ര​ൺ-​ഉ​പാ​സ​ന ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ​ക്ക് അം​ബാ​നി കു​ടും​ബം ന​ൽ​കി​യ സ​മ്മാ​ന​മാ​ണ് തെ​ന്നി​ന്ത്യ​ൻ ലോ​ക​ത്ത് ച​ർ​ച്ച​യാ​കു​ന്ന​ത്. കു​ഞ്ഞി​ന് സ്വ​ർ​ണ​തൊ​ട്ടി​ലാ​ണ് അം​ബാ​നി കു​ടും​ബം സ​മ്മാ​നി​ച്ചി​രി​ക്കു​ന്ന​തെ​ന്നാ​ണ് ബോ​ളി​വു​ഡ് മാ​ധ്യ​മം പി​ങ്ക് വി​ല്ല റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്.

ല​ക്ഷ​ങ്ങ​ൾ വി​ല​വ​രു​ന്ന ഈ ​സ​മ്മാ​നം കു​ഞ്ഞി​ന്‍റെ പേ​രി​ട​ൽ ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ചാ​ണ് അം​ബാ​നി കു​ടും​ബം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഈ ​മാ​സം 20നാ​ണ് രാം​ച​ര​ണി​നും ഉ​പാ​സ​ന​യ്ക്കും പെ​ൺ​കു​ഞ്ഞ് പി​റ​ന്ന​ത്.

ഇ​ന്നാ​ണ് കു​ഞ്ഞി​ന്‍റെ പേ​രി​ട​ൽ ച​ട​ങ്ങ് ന​ട​ക്കു​ക. ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും സി​നി​മ താ​ര​ങ്ങ​ളും പ​ങ്കെ​ടു​ക്കു​ന്ന ച​ട​ങ്ങ് ആ​ചാ​ര​പ്ര​കാ​രം ഉ​പാ​സ​ന​യു​ടെ അ​മ്മ​യു​ടെ വീ​ട്ടി​ൽ​വ​ച്ചാ​ണ് ന​ട​ത്തു​ന്ന​ത്.

'മെ​ഗ പ്രി​ൻ​സ​സ്' എ​ന്നാ​ണ് മു​ത്ത​ച്ഛ​ൻ ചി​ര​ഞ്ജീ​വി ത​ന്‍റെ കൊ​ച്ചു​മ​ക​ളെ ആ​ദ്യ​മാ​യി വി​ളി​ച്ച​ത്.​ കു​ട്ടി ജ​നി​ക്കു​ന്ന​തി​ന് മു​ൻ​പ് കൈ ​കൊ​ണ്ടു​ണ്ടാ​ക്കി​യ തൊ​ട്ടി​ല്‍ കു​ഞ്ഞി​നാ​യി ല​ഭി​ച്ച വി​ശേ​ഷം ഉ​പാ​സ​ന സ​മൂ​ഹ മാ​ധ്യ​മ​ത്തി​ലൂ​ടെ പ​ങ്കു​വ​ച്ചി​രു​ന്നു.

പ്ര​ജ്വ​ല ഫൗ​ണ്ടേ​ഷ​നി​ലെ അ​തി​ജീ​വി​ത​മാ​രു​ണ്ടാ​ക്കി​യ തൊ​ട്ടി​ലാ​ണെ​ന്നും ഉ​പാ​സ​ന അ​ന്ന് വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ആ​ർ​ആ​ർ​ആ​ർ ഗാ​യ​ക​ൻ കാ​ല​ഭൈ​ര​വ കു​ട്ടി​ക്കാ​യി പ്ര​ത്യേ​കം ഒ​രു ട്യൂ​ൺ ത​ന്നെ കം​പോ​സ് ചെ​യ്ത​തും വാ​ർ​ത്ത​യാ​യി​രു​ന്നു.