+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ്രിസ്റ്റോളിൽ കുട്ടികളുടെ വർഷം ഉദ്ഘാടനം ചെയ്തു

ബ്രിസ്റ്റോൾ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ രൂപതാംഗങ്ങളുടെ വിശ്വാസോജ്ജ്വലനം ലക്ഷ്യമാക്കി രൂപം നൽകിയ പഞ്ചവത്സര അജപാലന പദ്ധതിയുടെ ആദ്യവർഷമായ കുട്ടികളുടെ വർഷത്തിന്‍
ബ്രിസ്റ്റോളിൽ കുട്ടികളുടെ വർഷം ഉദ്ഘാടനം ചെയ്തു
ബ്രിസ്റ്റോൾ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ രൂപതാംഗങ്ങളുടെ വിശ്വാസോജ്ജ്വലനം ലക്ഷ്യമാക്കി രൂപം നൽകിയ പഞ്ചവത്സര അജപാലന പദ്ധതിയുടെ ആദ്യവർഷമായ കുട്ടികളുടെ വർഷത്തിന്‍റെ ബ്രിസ്റ്റോൾ ഇടവകതല ഉദ്ഘാടനം ഫിഷ്പോണ്ട്സ് സെന്‍റ് ജോസഫ് ദേവാലയത്തിൽ നടന്നു.

യുകെയിൽ നാനൂറിലധികം കുട്ടികൾ വിശ്വാസ പരിശീലനം നേടുന്ന സെന്‍റ് തോമസ് സീറോ മലബാർ കത്തോലിക്കാ പള്ളിയിലെ മതബോധന ക്ലാസുകൾക്ക് മുന്നോടിയായി നടന്ന സ്കൂൾ അസംബ്ലിയിൽ നടന്ന ചടങ്ങിൽ

ഗ്രേറ്റ് ബ്രിട്ടൻ രൂപത ചാൻസലർ ഫാ. മാത്യു പിണക്കാട്ട് ഉദ്ഘാടനം നിർവഹിച്ചു. മാർ സ്രാന്പിക്കൽ പരിശുദ്ധാത്മാവിന്‍റെ ജീവിക്കുന്ന ശിലകളായി മാറുവാൻ കുട്ടികളോട് ആഹ്വാനം ചെയ്തത് ഓർമപ്പെടുത്തിയ ഫാ. മാത്യു പിണക്കാട്ട് കുട്ടികളിൽ നിന്നുമാണ് സഭയും സമൂഹവും വളരേണ്ടതെന്നും അതിനാൽ കുട്ടികളിൽ നിന്ന് തന്നെ രൂപതയുടെ തുടക്കം ആരംഭിക്കണമെന്നും പറഞ്ഞു.

അസിസ്റ്റന്‍റ് ഹെഡ് മിസ്ട്രസ് സിനി ജോമി കുട്ടികൾക്ക് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. ചടങ്ങിൽ വിദ്യാർഥികളുടെ പ്രതിനിധികളും വികാരി ഫാ. പോൾ വെട്ടിക്കാട്ട്, ഫാ. ബിപിൻ ചിറയിൽ, ഡീക്കൻ ജോസഫ് ഫിലിപ്പ്, വേദപാഠ ഹെഡ് മാസ്റ്റർ ജയിംസ് ഫിലിപ്പ്, അസിസ്റ്റന്‍റ് ഹെഡ് മിസ്ട്രസ് സിനി ജോമി, ട്രസ്റ്റിമാരായ ലിജോ പടയാട്ടിൽ, പ്രസാദ് ജോണ്‍ എന്നിവർ സംബന്ധിച്ചു.

തുടർന്നു നടന്ന വിശുദ്ധ കുർബാനക്ക് ഫാ. മാത്യു പിണക്കാട്ട് നേതൃത്വം നൽകി. സെന്‍റ് സേവ്യഴ്സ് ഫാമിലി യൂണിറ്റ് ഒരുക്കിയ സ്നേഹവിരുന്നോട് കൂടി പരിപാടികൾക്ക് സമാപനമായി.

റിപ്പോർട്ട്: ജെഗി ജോസഫ്