+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊളോണിൽ സിഎംഐ വൈദികരുടെ സോണൽ സമ്മേളനം സമാപിച്ചു

കൊളോണ്‍: കൊളോണ്‍ അതിരൂപതയിൽ സേവനം ചെയ്യുന്ന സിഎംഐ വൈദികരുടെ സോണൽ സമ്മേളനം നവംബർ 27 ന് കൊളോണ്‍ റോണ്‍ഡോർഫിലെ വിശുദ്ധ പൂജരാജാക്ക·ാരുടെ നാമധേയത്തിലുള്ള ദേവാലയ പാരീഷ് ഹാളിൽ നടന്നു. കൊളോണ്‍ അ
കൊളോണിൽ സിഎംഐ വൈദികരുടെ സോണൽ സമ്മേളനം സമാപിച്ചു
കൊളോണ്‍: കൊളോണ്‍ അതിരൂപതയിൽ സേവനം ചെയ്യുന്ന സിഎംഐ വൈദികരുടെ സോണൽ സമ്മേളനം നവംബർ 27 ന് കൊളോണ്‍ റോണ്‍ഡോർഫിലെ വിശുദ്ധ പൂജരാജാക്ക·ാരുടെ നാമധേയത്തിലുള്ള ദേവാലയ പാരീഷ് ഹാളിൽ നടന്നു.

കൊളോണ്‍ അതിരൂപതാ വികാരി ജനറാൾ റവ.ഡോ. ഡൊമിനിക് മയറിംഗിന്‍റെ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ റോണ്‍ഡോർഫ് ഇടവക വികാരി ഫാ.ജോർജ് വെന്പാടുംതറ സ്വാഗതം ആശംസിച്ചു. ജർമനിയിലെ സിഎംഐ സഭാ കോഓർഡിനേറ്റർ ഫാ.ജോർജുകുട്ടി കുറ്റിയാനിക്കൽ, ഇന്ത്യൻ കമ്യൂണിറ്റി ചാപ്ളെയിൻ ഫാ. ഇഗ്നേഷ്യസ് ചാലിശേരി ഉൾപ്പടെ ഇരുപത്തിയഞ്ചോളം സിഎംഐ വൈദികർ സമ്മേളനത്തിൽ പങ്കെടുത്തു.

അതിരൂപതയിലെ അജപാലനവുമായി സംബന്ധിച്ച വിവിധ വിഷയങ്ങൾ വികാരി ജനറാളുമായി വൈദികർ പങ്കുവച്ചു. തുടർന്നുള്ള ചർച്ചയിൽ അജപാലന വൃത്തിയിൽ അനുഷ്ടിക്കേണ്ടതും പുതിയതായി നടപ്പിലാക്കേണ്ട കാര്യങ്ങളും വികാരി ജനറാൾ ഡോ. മയറിംഗ് വൈദികരുടെ ശ്രദ്ധയിൽപ്പെടുത്തി. രാവിലെ ഒന്പതിന് ആരംഭിച്ച സമ്മേളനം ഉച്ചകഴിഞ്ഞ് മൂന്നോടെ സമാപിച്ചു. റോണ്‍ഡോർഫ് ഇടവകാംഗങ്ങളായ ജോയി- മറിയമ്മ മാണിക്കത്ത്, തോമസ് - എൽസമ്മ പാനാലിക്കൽ, റോസി മാർക്സ് എന്നിവർ സമ്മേളനത്തിന് സഹായികളായി പ്രവർത്തിച്ചു.

റോണ്‍ഡോർഫിനു പുറമെ മെഷനിഷ്, ഇമ്മൻഡോർഫ്, ഗോഡോർഫ് എന്നീ ജർമൻ ഇടവകകളുടെയും വികാരിയായ ഫാ.ജോർജ് വെന്പാടുംതറ പുളിങ്കുന്ന് സ്വദേശിയാണ്. 2016 സെപ്റ്റംബറിലാണ് ഈ നാലു ഇടവകകളുടെയും മുഖ്യവികാരിയായി ജോർജ് അച്ചൻ ചുമതലയേറ്റത്. ഇതിൽ റോണ്‍ഡോർഫ്, മെഷനിഷ് ഇടവകകളിൽ മലയാളികളും ഇടവകക്കാരാണ്. സിഎംഐ സഭയുടെ തിരുവനന്തപുരം പ്രൊവിൻസ് അംഗമായ ഫാ.ജോർജ് കഴിഞ്ഞ ഇരുത്തിയൊന്ന് വർഷമായി കൊളോണിൽ സേവനം ചെയ്തുവരികയാണ്. ഈ വർഷം ജനുവരിയിൽ പൗരോഹിത്യത്തിന്‍റെ സിൽവർജൂബിലിയും ആഘോഷിച്ചിരുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ