ഒരു ദേശീയ പത്രത്തിന്റെ മുൻപേജിൽ വന്നിരിക്കുന്ന മമ്മൂട്ടിയുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. മമ്മൂട്ടിയ്ക്കൊപ്പം ഭാര്യ സുൽഫത്തും രണ്ടു സുഹൃത്തുക്കളും ചിത്രത്തിലുണ്ട്.
രമേശ് പിഷാരടിയാണ് ചിത്രം പങ്കുവച്ചത്. 'Big B' reaking Mammootty, ഫ്രഞ്ച് പത്രത്തിന്റെ ഫ്രണ്ട് പേജിൽ ഫ്രണ്ടിനൊപ്പം ഫ്രാൻസിൽ ഒരു ഫ്രീക്കൻ എന്നാണ് ചിത്രം പങ്കുവച്ച് പിഷാരടി കുറിച്ചിരിക്കുന്നത്.
നിരവധി പേരാണ് ചിത്രത്തിന് കമന്റുമായെത്തുന്നത്. "71കാരൻ പയ്യൻ, ആ ഒറിജിനൽ ഫോട്ടോയും കൂടി ഇട് പിഷൂ", എന്നിങ്ങനെ പോകുന്നു കമന്റുകൾ. ഏതായാലും ചിത്രം സമൂഹമാധ്യമങ്ങളിലും വിവിധ ഫാൻസ് ഗ്രൂപ്പുകളും ഏറ്റെടുത്തു കഴിഞ്ഞു.