ബംഗളൂരു: ക്രിസ്മസ് അവധിയോടനുബന്ധിച്ച് കർണാടക ആർടിസി കേരളത്തിലേക്ക് പ്രഖ്യാപിച്ച സ്പെഷൽ ബസുകളിൽ ബുക്കിംഗ് ആരംഭിച്ചു. ബംഗളൂരുവിൽ നിന്ന് 34 സ്പെഷൽ ബസുകളും മൈസൂരുവിൽ നിന്ന് എട്ട് സർവീസുകളുമാണ് കർണാടക ആർടിസി പ്രഖ്യാപിച്ചത്. കേരളത്തിലേക്ക് യാത്രാത്തിരക്ക് കൂടുതലുള്ള 21,22,23 തീയതികളിലാണ് സ്പെഷൽ ബസുകൾ സർവീസ് നടത്തുന്നത്. ബുക്കിംഗ് ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ മിക്ക ബസുകളിലെയും ടിക്കറ്റ് തീർന്നു. തിരക്ക് അനുസരിച്ച് കൂടുതൽ ബസുകൾ പ്രഖ്യാപിക്കുമെന്നാണ് കർണാടക ആർടിസി അധികൃതർ അറിയിച്ചത്. കഴിഞ്ഞവർഷം ക്രിസ്മസ് അവധിക്ക് കർണാടക ആർടിസി കേരളത്തിലേക്ക് 51 സ്പെഷൽ സർവീസുകൾ നടത്തിയിരുന്നു.
അതേസമയം, ക്രിസ്മസ് അവധി പ്രമാണിച്ച് കേരള ആർടിസി ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് പ്രഖ്യാപിച്ച സ്പെഷൽ ബസുകളിലും ബുക്കിംഗ് പുരോഗമിക്കുകയാണ്. കോഴിക്കോട്, തൃശൂർ, എറണാകുളം, കോട്ടയം, കണ്ണൂർ, പയ്യന്നൂർ എന്നിവിടങ്ങളിലേക്ക് നാലു ദിവസങ്ങളിലായി 32 സ്പെഷൽ സർവീസുകളാണ് കേരള ആർടിസി നടത്തുന്നത്. ബുക്കിംഗ് തിരക്കേറിയ സാഹചര്യത്തിൽ കേരള ആർടിസി കൂടുതൽ സ്പെഷൽ ബസുകൾ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് മലയാളി യാത്രികർ.
കർണാടക ആർടിസി സ്പെഷൽ ബസുകളുടെ സമയക്രമം:
ഡിസംബർ 21, വ്യാഴം: ബംഗളൂരു എറണാകുളം (രാത്രി 7.48),ബംഗളൂരു കോട്ടയം (7.24), ബംഗളൂരു തൃശൂർ (9.24), ബംഗളൂരു പാലക്കാട് (9.38), ബംഗളൂരു മൂന്നാർ (9.08) ,ബംഗളൂരു കുമളി (8.38).
ഡിസംബർ 22, വെള്ളി:ബംഗളൂരു എറണാകുളം (രാത്രി 7.08, 7.18, 7.24, 7.30, 8.52, 9.10),ബംഗളൂരു കോട്ടയം (7, 7.05, 7.12, 7.22),ബംഗളൂരു തൃശൂർ (8.10, 8.28, 9.29, 9.40),ബംഗളൂരു പാലക്കാട് (9.48, 9.58),ബംഗളൂരു കോഴിക്കോട് (9.38, 9.48),ബംഗളൂരു കണ്ണൂർ (9.48),ബംഗളൂരു മൂന്നാർ (9.02, 9.08),ബംഗളൂരു കുമളി (8.33).
ഡിസംബർ 23, ശനി
ബംഗളൂരു എറണാകുളം (7.16, 7.20), ബംഗളൂരു തൃശൂർ (9.35, 9.38), ബംഗളൂരു കോട്ടയം (7.10), ബംഗളൂരു മൂന്നാർ (9.02).
ക്രിസ്മസ് അവധി: കർണാടക ആർടിസി സ്പെഷൽ ബസുകളിൽ ബുക്കിംഗ് ആരംഭിച്ചു
07:17 PM Nov 30, 2017 | Deepika.com