നാനി നായകനായ ദസറയ്ക്കു ശേഷം ഷൈൻ ടോം ചാക്കോ വില്ലൻ വേഷത്തിലെത്തുന്ന തെലുങ്ക് ചിത്രം രംഗബലി ട്രെയിലർ പുറത്തിറങ്ങി.
നാഗ ശൗര്യയാണ് ചിത്രത്തിലെ നായകൻ. പവൻ ബസമെട്ടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. യുക്തി രരേജയാണ് നായിക.
ശരത്കുമാർ ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നു. സംഗീതം പവൻ. ഛായാഗ്രഹണം ദിവാകർ മണി. ചിത്രം ജൂലൈ ഏഴിന് തിയറ്ററുകളിലെത്തും.