സമൂഹമാധ്യമത്തിൽ നെഗറ്റീവ് കമന്റിടുന്നവർക്ക് മറുപടിയുമായി നടി ഭാമ. താരത്തിന്റെ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുന്പോഴെല്ലാം നിരവധി പേരാണ് ഭർത്താവിനെ കുറിച്ച് ചോദിച്ച് കമന്റുകളുമായെത്തുന്നത്.
കഴിഞ്ഞ ദിവസം ഒരു യാത്രയ്ക്കിടയിൽ ഒറ്റയ്ക്കുള്ള ചിത്രം പങ്കുവച്ചതിനു ലഭിച്ച കമന്റിന് ഭാമ നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
സിംഗിൾ ലൈഫ് അടിച്ചുപൊളിക്കുന്നു എന്നാണ് താരത്തിന്റെ ഒരു ചിത്രത്തിന് ഒരാൾ കമന്റിട്ടത്. സിംഗിള്‍ ലൈഫ് ആകുമ്പോള്‍ പറയാട്ടോ. ഇപ്പോള്‍ അല്ല എന്നാണ് ഇതിന് ഭാമ നല്കിയ മറുപടി.
ഭർത്താവുമായി വേർപിരിഞ്ഞു എന്നതരത്തിലുള്ള നിരവധി വ്യാജ വാർത്തകൾക്ക് മറുപടി എന്ന നിലയിൽ കൂടിയാണ് താരത്തിന്റെ ഈ കമന്റ്.
മുൻപ് ഭർത്താവും മകളും ഇല്ലാതെ പിറന്നാൾ ആഘോഷിക്കുന്ന ചിത്രങ്ങൾ ഭാമ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഇതിനും സമാനമായ കമന്റുകൾ വന്നിരുന്നു.
എന്നാൽ ഒരു ഷൂട്ടിംഗിനു പോയപ്പോഴാണ് പിറന്നാൾ ആഘോഷിച്ചതെന്നും അതിനാലാണ് അവർ ഇല്ലാത്തതെന്നുമായിരുന്നു ഭാമയുടെ മറുപടി.