+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മേക്കപ്പിനായി ദിവസവും അഞ്ചു മണിക്കൂർ

‘ഒരു ദിവസം മേക്കപ്പിനായി മാത്രം അഞ്ച് മണിക്കൂർ, അതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി...’തങ്കലാനിലെ കഥാപാത്രത്തെക്കുറിച്ചുളള മാളവികയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിലാണ് ഈ വെളിപ്പെടുത്തൽ. മലയാള സിനിമയിലൂടെ
മേക്കപ്പിനായി ദിവസവും അഞ്ചു മണിക്കൂർ

‘ഒരു ദിവസം മേക്കപ്പിനായി മാത്രം അഞ്ച് മണിക്കൂർ, അതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി...’തങ്കലാനിലെ കഥാപാത്രത്തെക്കുറിച്ചുളള മാളവികയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിലാണ് ഈ വെളിപ്പെടുത്തൽ.

മലയാള സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച് ബോളിവുഡ് വരെ എത്തിനില്‍ക്കുന്ന താരമാണ് മാളവിക മോഹനന്‍. പ്രശസ്ത ഛായാഗ്രാഹകന്‍ കെ.യു. മോഹനന്‍റെ മകളായ മാളവിക ദുല്‍ഖര്‍ സല്‍മാന്‍റെ നായികയായി പട്ടം പോലെ എന്ന ചിത്രത്തിലൂടെ 2013 ലാണ് അഭിനയരംഗത്ത് എത്തുന്നത്. സോഷ്യല്‍മീഡിയില്‍ ഒട്ടേറെ ആരാധകരുള്ള താരമാണ് മാളവിക. നടിയുടെ ചിത്രങ്ങള്‍ നിമിഷനേരം കൊണ്ടാണ് വൈറലാകുന്നത്.

ഇപ്പോഴിതാ, തങ്കലാൻ എന്ന സിനിമയുടെ വിശേഷവുമായി എത്തിയിരിക്കുകയാണ് മാളവിക. ഇതുവരെ ചെയ്യാത്തതിൽ നിന്ന് വളരെ വ്യത്യസ്തമായ വേഷത്തിലാണ് മാളവിക ചിത്രത്തിലെത്തുന്നത്. മാളവികയുടെ കരിയറിലെ തന്നെ മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും തങ്കലാനിലേത്.

ദിവസവും 4-5 മണിക്കൂർ മേക്കപ്പിനായും വസ്ത്രാലങ്കാരത്തിനായും ആവശ്യമുള്ള ഒരു കഥാപാത്രത്തെ നിങ്ങൾ അവതരിപ്പിക്കുമ്പോൾ (അതെ, അത്രയും നേരം അനങ്ങാതെ ഇരിക്കുന്നത് ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു), നിങ്ങളുടെ കാമറ റോളിലെ ബിടിഎസ് ഫോട്ടോകളിൽ ഭൂരിഭാഗവും ഇതായിരിക്കും എന്നാണ് മാളവിക ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്.

തങ്കലാൻ എന്ന ഹാഷ്ടാഗും മാളവിക കുറിച്ചിട്ടുണ്ട്. എന്നാൽ തങ്കലാനിലെ മാളവികയുടെ ലുക്ക് ഇതുവരെ പുറത്തുവിട്ടിട്ടില്ല. താരത്തിന്റെ ലുക്കിനായുള്ള കാത്തിരിപ്പിലാണിപ്പോൾ ആരാധകരും.

മലയാളത്തിൽ വളരെക്കുറച്ച് ചിത്രങ്ങളില്‍ മാത്രമേ മാളവിക അഭിനയിച്ചിട്ടുള്ളൂവെങ്കിലും അഭിനയ മികവ് കൊണ്ട് മാളവിക വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.മലയാളത്തില്‍ ക്രിസ്റ്റി എന്ന ചിത്രത്തിലാണ് താരം ഒടുവിലായി അഭിനയിച്ചത്. മാത്യു തോമസ് ആയിരുന്നു നായകൻ.