ബംഗളൂരു: കേരളസമാജം ചാരിറ്റബിൾ സൊസൈറ്റിയുടെ ഉദ്ഘാടനം ബിബിഎംപി മേയർ ആർ. സന്പത്ത് രാജ് നിർവഹിച്ചു. ഇതോടൊപ്പം കാൻസർ ഓണ്‍ വീൽസ് എന്ന പേരിൽ ആരംഭിച്ച മൊബൈൽ കാൻസർ പരിശോധനാ യൂണിറ്റിന്റെയും ഉദ്ഘാടനം നടന്നു. യൂണിറ്റ് വാഹനത്തിന്റെ ആർസി ബുക്ക് മേയറിൽ നിന്ന് പ്രസിഡൻറ് പി.ഡി. പോൾ ഏറ്റുവാങ്ങി. തുടർന്ന് പ്രസംഗിച്ച ബിബിഎംപി പ്രതിപക്ഷനേതാവ് പദ്മനാഭ റെഡ്ഡി ഈ വാഹനത്തിന്റെ പ്രതിമാസ പരിപാലനത്തിനായി ഒന്നര ലക്ഷത്തോളം രൂപ കോർപറേഷനിൽ നിന്ന് ബജറ്റ് വിഹിതത്തിലൂടെ അനുവദിക്കാനുള്ള നടപടികൾ സ്വീകരിക്കാമെന്ന് ഉറപ്പുനൽകി.
തുടർന്ന് അദ്ദേഹം ചാരിറ്റബിൾ സൊസൈറ്റിയുടെ ലോഗോ പ്രകാശനം നിർവഹിച്ചു. ചടങ്ങിൽ പ്രസംഗിച്ച ഡോ. ഷെഫീഖ് 100 കുട്ടികളുടെ ഹൃദയശസ്ത്രക്രിയ കേരളസമാജം ചാരിറ്റബിൾ സൊസൈറ്റിയും സ്പെഷലിസ്റ്റ് ഹോസ്പിറ്റലും ചേർന്ന് നടത്താനുള്ള സന്നദ്ധത അറിയിച്ചു. ചടങ്ങിൽ ബി.എ. ബസവരാജ് എംഎൽഎ, സിനർജി ഗ്രൂപ്പ് സിഎംഡി സാങ്കി പ്രസാദ്, സൊസൈറ്റി പ്രസിഡൻറ് പി.ഡി. പോൾ, സെക്രട്ടറി പി.കെ. വാസു, ഓർഗനൈസിംഗ് സെക്രട്ടറി ഇ.വി. പോൾ, ട്രഷറർ പി.കെ. രമേഷ്, ബാബുസാപാളയ സെൻറ് ജോസഫ്സ് ഇടവക വികാരി ഫാ. ഷിൻറോ മംഗലത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
സേവന പ്രവർത്തനങ്ങളുമായി കേരളസമാജം ചാരിറ്റബിൾ സൊസൈറ്റി
08:25 PM Nov 27, 2017 | Deepika.com