കുട്ടികളുടെ വർഷവും ശിശുദിനവും ആഘോഷിച്ചു
08:23 PM Nov 27, 2017 | Deepika.com
ബംഗളൂരു: ഹെബ്ബഗോഡി പരിശുദ്ധ വ്യാകുലമാതാ ഇടവകയിൽ മതബോധന കേന്ദ്രത്തിന്റെയും അധ്യാപക രക്ഷാകർതൃ സമിതിയുടെയും നേതൃത്വത്തിൽ ശിശുദിനം ആഘോഷിച്ചു. ഇടവക വികാരി ഫാ. ലാലു തടത്തിലാങ്കൽ എംഎസ്എഫ്എസ് ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ വർഷമായി ആചരിക്കുന്ന ഈ വർഷത്തിലെ ശിശുദിനം അധ്യാപകരുടെയും വിദ്യാർഥികളുടെയും വിവിധ കലാകായികപരിപാടികളോടെയാണ് ആഘോഷിച്ചത്. തുടർന്ന് ലേലംവിളിയും നടന്നു.