+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജർമൻ ഭരണപ്രതിസന്ധി; യൂറോപ്പിനും ആശങ്ക

പാരീസ്: ജർമനിയിൽ ഭരണ പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ യൂറോപ്പും ആശങ്കയോടെയാണ് കാര്യങ്ങളെ വീക്ഷിക്കുന്നത്. ജർമനി പ്രധാന പങ്കാളികളാണെന്നും അവിടെ സുസ്ഥിരത ഉറപ്പാക്കി ഒരുമിച്ചു മുന്നേറാൻ സാധിക്കുമെ
ജർമൻ ഭരണപ്രതിസന്ധി; യൂറോപ്പിനും ആശങ്ക
പാരീസ്: ജർമനിയിൽ ഭരണ പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ യൂറോപ്പും ആശങ്കയോടെയാണ് കാര്യങ്ങളെ വീക്ഷിക്കുന്നത്. ജർമനി പ്രധാന പങ്കാളികളാണെന്നും അവിടെ സുസ്ഥിരത ഉറപ്പാക്കി ഒരുമിച്ചു മുന്നേറാൻ സാധിക്കുമെന്നും ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണ്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

യൂറോപ്യൻ യൂണിയൻ പരിഷ്കരണത്തിനുള്ള മാക്രോണിന്‍റെ ശ്രമങ്ങൾക്കേറ്റ കനത്ത തിരിച്ചടി കൂടിയാണ് ജർമനിയിലെ ഭരണ പ്രതിസന്ധി. ഇത് ആഴ്ചകളോ മാസങ്ങളോ നീളാം. അതുവരെ യൂറോപ്യൻ യൂണിയൻ പരിഷ്കരണം സംബന്ധിച്ച് നിർണായക തീരുമാനങ്ങളൊന്നും എടുക്കാൻ കഴിയാത്ത അവസ്ഥയിലാണ് മാക്രോണ്‍.

ജർമനിയുടെ അവസ്ഥ കാരണം ഏതാനും മാസത്തേക്ക് യൂറോപ്യൻ യൂണിയൻ തന്നെ തളർന്ന അവസ്ഥയിലായിരിക്കുമെന്നാണ് ഫ്രാങ്കോ ജർമൻ ഇൻസ്റ്റിറ്റ്യൂട്ട് വിദഗ്ധൻ ഡൊമിനിക് ഗ്രിൽമെയർ അഭിപ്രായപ്പെട്ടത്. ബ്രെക്സിറ്റ് ചർച്ചകളുടെ വേഗം ഇനിയും കുറയ്ക്കാനും ജർമൻ പ്രതിസന്ധി കാരണമാകുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ