കേംബ്രിഡ്ജ്ഷെയർ: ഫാ. സേവ്യർഖാൻ വട്ടായിലും ഫാ. സോജി ഓലിക്കലും നേതൃത്വം നൽകുന്ന സെഹിയോൻ മിനിസ്ട്രീസ് വൈദികരുടെ മധ്യസ്ഥനായ വിശുദ്ധ ജോണ് മരിയ വിയാനിയുടെ നാമധേയത്തിൽ രൂപംകൊടുത്ത വിയാനി മിഷൻ ടീം ലോകമൊട്ടാകെയുള്ള വൈദികർക്കും മറ്റു സമർപ്പിതർക്കുമായുള്ള പ്രത്യേക പ്രാർഥനകളും ശുശ്രൂഷകളുമായി നവംബർ 24 ന് (വെള്ളി) രാത്രി കേംബ്രിഡ്ജ്ഷെയറിൽ ഒത്തുചേരുന്നു.
രാത്രി 10.30 മുതൽ ശനി പുലർച്ചെ അഞ്ചു വരെയാണ് നൈറ്റ് വിജിൽ. തുടർന്നു വിശുദ്ധ കുർബാനയും നടക്കും. ആരാധന, കുരിശിൻറെ വഴി, ജപമാല, കരുണക്കൊന്ത തുടങ്ങിയവ ശുശ്രൂഷകളുടെ ഭാഗമാമാണ്.
വൈദികരായ മൈക്കിൾ ടെഡർ, ജോണ് മിൻ, മാർട്ടിൻ ഗൗമാൻ, എറിക്കോ ഡി മെല്ലോ, ഡീക്കൻ വില്യംസ്, ബ്രദർ ടോമി സേവ്യർ എന്നിവർ വിവിധ ശുശ്രൂഷകൾ നയിക്കും.
യേശുക്രിസ്തുവിനായി ജീവാർപ്പണം ചെയ്ത വൈദികർക്കും സമർപ്പിതർക്കും വേണ്ടിയുള്ള പ്രത്യേക നൈറ്റ് വിജിൽ പ്രാർഥനാ ശുശ്രൂഷയിലേക്കു സെഹിയോൻ യൂറോപ്പ് വിയാനി മിഷൻ ടീം ഏവരെയും സ്വാഗതം ചെയ്തു.
വിവരങ്ങൾക്ക്: ജോണി 07846 321473, ഡോണ ജോസ് 07877876344
St.Felix RC Church, 3 Wentworth Terrace, Haverhill CB9 9BP, Cambridgeshire.
റിപ്പോർട്ട്: ബാബു ജോസഫ്