+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജർമൻ ഭരണ പ്രതിസന്ധി: സോഷ്യലിസ്റ്റുകളെ അനുനയിപ്പിക്കാൻ മെർക്കലും

ബെർലിൻ: ജർമനിയിലെ കാവൽ മന്ത്രിസഭയിലെ രണ്ടാം കക്ഷിയായ എസ്പിഡിയെ (സോഷ്യലിസ്റ്റുകൾ) പുതിയ മുന്നണിയിലെത്തിക്കാനുള്ള ശ്രമങ്ങൾക്ക് ചാൻസലർ ആംഗല മെർക്കൽ തുടക്കം കുറിച്ചു. സിഡിയുവിമായി ഇനി ചർച്ചയ്ക്കില്ലെ
ജർമൻ ഭരണ പ്രതിസന്ധി: സോഷ്യലിസ്റ്റുകളെ  അനുനയിപ്പിക്കാൻ മെർക്കലും
ബെർലിൻ: ജർമനിയിലെ കാവൽ മന്ത്രിസഭയിലെ രണ്ടാം കക്ഷിയായ എസ്പിഡിയെ (സോഷ്യലിസ്റ്റുകൾ) പുതിയ മുന്നണിയിലെത്തിക്കാനുള്ള ശ്രമങ്ങൾക്ക് ചാൻസലർ ആംഗല മെർക്കൽ തുടക്കം കുറിച്ചു.

സിഡിയുവിമായി ഇനി ചർച്ചയ്ക്കില്ലെന്ന് എഫ്ഡിപി പ്രഖ്യാപിച്ച സാഹചര്യത്തിൽ മെർക്കലിനു മുന്നിൽ മറ്റു വഴികൾ ശേഷിക്കുന്നില്ല. അല്ലാത്തപക്ഷം പുതിയ തെരഞ്ഞെടുപ്പിനെ നേരിടുക മാത്രമാണ് മാർഗം. അതിനുള്ള പ്രക്രിയ പൂർത്തിയാക്കാനും മാസങ്ങളെടുക്കും. ഇത് രാജ്യത്തെ ഭരണ പ്രതിസന്ധിയിലേക്ക് തള്ളിവിടാൻ ഇടയാക്കും.

നിലവിലുള്ള വിശാല മുന്നണി സർക്കാരിൽ സിഡിയുവിന്‍റെ ജൂണിയർ പങ്കാളികളാണ് എസ്പിഡി. എന്നാൽ, പ്രതിപക്ഷത്തിരിക്കുമെന്നാണ് അവരുടെ ഇപ്പോഴത്തെ നിലപാട്. ഇതിനെതിരെ അവരുടെ തന്നെ പ്രതിനിധിയായ ജർമൻ പ്രസിഡന്‍റ് ഫ്രാങ്ക് വാൾട്ടർ സ്റ്റൈൻമെയറും പുനഃപരിശോധന ആവശ്യപ്പെട്ടിരിക്കുകയാണ്.

ലോകത്തെ ഏറ്റവും ശക്തയായ വനിത എന്നറിയപ്പെട്ടിരുന്ന മെർക്കലിന് പ്രതിച്ഛായ നിലനിർത്താനും സർക്കാർ രൂപീകരണം അനിവാര്യമായിരിക്കുന്ന അവസ്ഥയാണ്. യുദ്ധാനന്തര ജർമനിയിൽ സർക്കാർ രൂപീകരണത്തിൽ പരാജയപ്പെട്ട ആദ്യത്തെ ചാൻസലർ എന്ന വിശേഷണം അവർ തീർത്തും ആഗ്രഹിക്കുന്നില്ല.

മെർക്കലിനു പിന്തുണ നൽകാൻ എസ്പിഡിക്കു മേൽ സമ്മർദമേറുന്നു

ആംഗല മെർക്കലിന്‍റെ സിഡിയുവിന് സർക്കാർ രൂപീകരണത്തിൽ പിന്തുണ നൽകാൻ ജർമനിയിലെ മുഖ്യ പ്രതിപക്ഷമായ എസ്പിഡിക്കുമേൽ സമ്മർദം ശക്തമാകുന്നു. എഫ്ഡിപിയുമായും ഗ്രീൻ പാർട്ടിയുമായി സിഡിയു നടത്തിയ സർക്കാർ രൂപീകരണ ചർച്ചകൾ പരാജയപ്പെട്ട പശ്ചാത്തലത്തിലാണിത്.

ജനവിധി എതിരായതിനാൽ ഇനി സർക്കാരിന്‍റെ ഭാഗമാകുന്നില്ലെന്നും പ്രതിപക്ഷത്തിരിക്കുമെന്നുമുള്ള നിലപാടാണ് എസ്പിഡി നേതാവ് മാർട്ടിൻ ഷൂൾസ് സ്വീകരിച്ചിരുന്നത്. എന്നാൽ, ഇപ്പോഴത്തെ സാഹചര്യത്തിൽ എസ്പിഡി പിന്തുണ നൽകിയില്ലെങ്കിൽ രാജ്യം ഭരണ പ്രതിസന്ധിയിലേക്കു വഴിതുമെന്ന സ്ഥിതിയിലാണ്. യൂറോപ്പിനാകെ ആശങ്കയുണർത്തുന്ന ഈ സാഹചര്യം ഒഴിവാക്കണമെന്നാണ് എസ്പിഡിയോട് പലരും ആവശ്യപ്പെടുന്നത്.

എസ്പിഡി പ്രതിനിധി തന്നെയായ ജർമൻ പ്രസിഡന്‍റ് ഫ്രാങ്ക് വാൾട്ടർ സ്റ്റൈൻമെയറും ഇതേ അഭിപ്രായം ഉന്നയിക്കുന്നു. എല്ലാവരും പഴയ നിലപാടുകൾ പുനഃപരിശോധിക്കേണ്ട സമയമാണിതെന്ന് സ്റ്റൈൻമെയർ. ഷൂൾസുമായി അദ്ദേഹവം നേരിട്ട് ചർച്ചയും നടത്തി. മുന്നണി ചർച്ചയിൽ പങ്കെടുത്ത പാർട്ടികളുടെ നേതാക്കളെയും അദ്ദേഹം നേരിൽ കണ്ടിരുന്നു.

ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രസിഡന്‍റ് സ്റ്റൈൻമയറുടെ ശ്രമം വിജയിച്ചേക്കുമെന്നാണ് ഏറ്റവും ഒടുവിലത്തെ സൂചന. അങ്ങനെയെങ്കിൽ പുതിയ തലത്തിൽ സിഡിയു എസ്പിഡി കൂട്ടുകെട്ടിൽ ഒരു വിശാലമുന്നണി മെർക്കലിന്‍റെ നേതൃത്വത്തിൽ അധികാരത്തിലെത്തിയേക്കും.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ