+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വിറ്റ്സർലൻഡിൽ കൂടുതൽ വിദേശ ജോലിക്കാരെ അനുവദിക്കും

ജനീവ: അടുത്ത വർഷം മുതൽ സ്വിറ്റ്സർലൻഡിൽ കൂടുതൽ വിദേശ ജോലിക്കാർക്ക് അവസരം നൽകാൻ സ്വിസ് സർക്കാരിന്‍റെ തീരുമാനിച്ചു.ഈ വർഷം യൂറോപ്യൻ യൂണിയനു പുറത്തുനിന്നുള്ള 7500 പേർക്ക് ജോലി ചെയ്യാനാണ് പെർമിറ്റ് ന
സ്വിറ്റ്സർലൻഡിൽ കൂടുതൽ വിദേശ ജോലിക്കാരെ അനുവദിക്കും
ജനീവ: അടുത്ത വർഷം മുതൽ സ്വിറ്റ്സർലൻഡിൽ കൂടുതൽ വിദേശ ജോലിക്കാർക്ക് അവസരം നൽകാൻ സ്വിസ് സർക്കാരിന്‍റെ തീരുമാനിച്ചു.

ഈ വർഷം യൂറോപ്യൻ യൂണിയനു പുറത്തുനിന്നുള്ള 7500 പേർക്ക് ജോലി ചെയ്യാനാണ് പെർമിറ്റ് നൽകിയിരുന്നത്. അടുത്ത വർഷം ഇത് എണ്ണായിരമായി ഉയർത്തും. ഇതിൽ 3500 എണ്ണം ബി പെർമിറ്റുകളും 4500 എണ്ണം എൽ പെർമിറ്റുകളുമായിരിക്കും.

കടുത്ത തൊഴിലാളി ക്ഷാമം നേരിടുന്ന പല സ്വിസ് കാന്‍റീനുകൾക്കും തീരുമാനം നേരിയ ആശ്വാസം നൽകുന്നു. 2014 ലെ ജനഹിത പരിശോധനാ ഫലം അനുസരിച്ചാണ് സ്വിറ്റ്സർലൻഡിൽ വിദേശ ജോലിക്കാർക്കുള്ള ക്വോട്ട കുത്തനെ വെട്ടിക്കുറച്ചത്. കഴിഞ്ഞ വർഷവും എണ്ണം വർധിപ്പിച്ചിരുന്നെങ്കിലും 2014 ലേതിനോളം ഇനിയും എത്തിയിട്ടില്ല.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ