+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഷെ​യ്ൻ നി​ഗ​ത്തി​ന്‍റെ ആ​ർ​ഡി​എ​ക്സ്; ഫ​സ്റ്റ് ലു​ക്ക്

ഷെ​യ്ൻ നി​ഗം, നീ​ര​ജ് മാ​ധ​വ്, ആ​ന്‍റ​ണി വ​ർ​ഗീ​സ് എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ന​ഹാ​സ് ഹി​ദാ​യ​ത്ത് ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ആ​ർ​ഡി​എ​ക്സ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ്
ഷെ​യ്ൻ നി​ഗ​ത്തി​ന്‍റെ ആ​ർ​ഡി​എ​ക്സ്; ഫ​സ്റ്റ് ലു​ക്ക്

ഷെ​യ്ൻ നി​ഗം, നീ​ര​ജ് മാ​ധ​വ്, ആ​ന്‍റ​ണി വ​ർ​ഗീ​സ് എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ന​ഹാ​സ് ഹി​ദാ​യ​ത്ത് ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ആ​ർ​ഡി​എ​ക്സ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തി​റ​ക്കി.

വീ​ക്കെ​ൻ​ഡ് ബ്ലോ​ഗ്‌​ബ​സ്റ്റ​റി​ന്‍റെ ബാ​ന​റി​ൽ സോ​ഫി​യ പോ​ൾ നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ പോ​സ്റ്റ് പ്രൊ​ഡ​ക്ഷ​ൻ ജോലികൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. കൊ​ച്ചി​യി​ലെ സു​ഹൃ​ത്തു​ക്ക​ളാ​യ മൂ​ന്നു ചെ​റു​പ്പ​ക്കാ​രുടെ കഥയാണ് ചിത്രം പറയുന്നത്.

ഐ​മ സെ​ബാ​സ്റ്റ്യ​നും മ​ഹി​മ ന​മ്പ്യാ​രു​മാ​ണ് നാ​യി​ക​മാ​ർ. ലാ​ൽ, ബാ​ബു ആ​ന്‍റ​ണി, മാ​ലാ പാ​ർ​വ​തി, നി​ഷാ​ന്ത് സാ​ഗ​ർ, സ​ന്ധീ​പ് എ​ന്നി​വ​രും നി​ര​വ​ധി പു​തു​മു​ഖ​ങ്ങ​ളും ഈ ​ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്നു.

ഷ​ബാ​സ് റ​ഷീ​ദ് - ആ​ദ​ർ​ശ് സു​കു​മാ​ര​ൻ എ​ന്നി​വ​രു​ടേ​താ​ണ് തി​ര​ക്ക​ഥ. സം​ഗീ​തം സാം ​സി.​എ​സ്.
മ​നു മ​ഞ്ജി​ത്തി​ന്‍റേ​താ​ണ് വ​രി​ക​ൾ. അ​ല​ക്സ് ജെ.​പു​ളി​ക്ക​ൽ ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്നു. എ​ഡി​റ്റിം​ഗ് - റി​ച്ചാ​ർ​ഡ് കെ​വി​ൻ.

ആ​ക്ഷ​ന് ഏ​റെ പ്രാ​ധാ​ന്യ​മു​ള്ള ഈ ​ചി​ത്ര​ത്തി​ന് ദ​ക്ഷി​ണേ​ന്ത്യ​ൻ സി​നി​മ​യി​ലെ മി​ക​ച്ച സം​ഘ​ട്ട​ന സം​വി​ധാ​യ​ക​നാ​യ അ​ൻ​പ് അ​റി​വാ​ണ് ആ​ക്ഷ​ൻ ഒ​രു​ക്കു​ന്ന​ത്. ക​ലാ സം​വി​ധാ​നം - ജോ​സ​ഫ് നെ​ല്ലി​ക്ക​ൽ.

മേ​ക്ക​പ്പ് - റോ​ണ​ക്സ് സേ​വ്യ​ർ. ചീ​ഫ് അ​സോ​സി‌​യേ​റ്റ് ഡ​യ​റ​ക്ട​ർ - വി​ശാ​ഖ്. പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യു​ട്ടി​വ് - എ​സാ​ൻ. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- ജാ​വേ​ദ് ചെ​മ്പ്.