+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹംഗറിയിൽ ഡബ്ല്യുഎംഎഫിന് പുതിയ പ്രൊവിൻസ്

ബുഡാപെസ്റ്റ്: മധ്യയൂറോപ്പിലെ ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റ് കേന്ദ്രീകരിച്ച് വേൾഡ് മലയാളി ഫെഡറേഷന്‍റെ പുതിയ പ്രൊവിൻസ് നിലവിൽ വന്നു. ഏതാനും മാസങ്ങളായി രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ താമസിക്കുന്ന മലയാളി
ഹംഗറിയിൽ ഡബ്ല്യുഎംഎഫിന് പുതിയ പ്രൊവിൻസ്
ബുഡാപെസ്റ്റ്: മധ്യയൂറോപ്പിലെ ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റ് കേന്ദ്രീകരിച്ച് വേൾഡ് മലയാളി ഫെഡറേഷന്‍റെ പുതിയ പ്രൊവിൻസ് നിലവിൽ വന്നു. ഏതാനും മാസങ്ങളായി രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ താമസിക്കുന്ന മലയാളികളെ ഒരുമിച്ചു കൂട്ടി നടത്തിയ ശ്രമങ്ങളും ആഗോള പ്രവാസ മലയാളി സമൂഹവുമായി ഒന്നിച്ചു പ്രവർത്തിക്കാൻ ഹംഗറി മലയാളികൾ കൈകോർത്തതുമാണ് ഡബ്ല്യുഎംഎഫ് ഹംഗറി യാഥാർഥ്യമാക്കിയത്.

പുതിയ ഭാരവാഹികളായി കെ.പി. കൃഷ്ണകുമാർ (പ്രസിഡന്‍റ്), ഷിന്േ‍റാ പി. കോശി (വൈസ് പ്രസിഡന്‍റ്), ഡെന്നി ചാക്കോ (സെക്രട്ടറി), സുരേഷ് കുമാർ (ജോയിന്‍റ് സെക്രട്ടറി), ജയദേവൻ നായർ (ട്രഷറർ) എന്നിവരും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി അനു തോമസ്, അഖിൽ അലക്സ് താഴോണ്‍, റദാദ് സെഫിയുള്ള, രഞ്ജിത് ഭാസ്കർ എന്നിവരും അനുമോദ് ആൻഡ്ഴ്സണ്‍ ചാരിറ്റി കോഓർഡിനേറ്ററായും നിയമിതരായി. ഡബ്ല്യുഎംഎഫ് ഹംഗറി കോഓർഡിനേറ്റർ കുഞ്ഞുമോൻ ജോർജ് തെരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകി.

വർണ, വർഗ, ഭാഷ, വിശ്വാസ മതിൽകെട്ടുകൾക്കുള്ളിൽ തളച്ചിടപ്പെടാതെ ലോക സമൂഹത്തിനു മൊത്തം ഉപകാരപ്രദമായ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്ന ഒരു മാതൃക സംഘടനയുടെ ശക്തമായ സാന്നിധ്യമായി ഡബ്ല്യുഎംഎഫ് ഹംഗറിയിൽ നിലകൊള്ളുമെന്നും സംഘടനയുടെ ആദ്യഘട്ട പ്രവർത്തനമെന്ന നിലയിൽ ബുഡാപെസ്റ്റിൽ ഭവനരഹിതരായി കഴിയുന്നവർക്ക് ഡിസംബറിൽ ക്രിസ്മസ് വിരുന്നു ഒരുക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.

റിപ്പോർട്ട്: ജോബി ആന്‍റണി