+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാഞ്ചസ്റ്റർ ഹിന്ദു കമ്യൂണിറ്റിയുടെ മണ്ഡല മകരവിളക്ക് ആഘോഷങ്ങളും തീർഥാടനവും നവംബർ 25, ഡിസംബർ 13 തീയതികളിൽ

മാഞ്ചസ്റ്റർ: കലിയുഗ വരദനായ ശ്രീ ശബരീശന്‍റെ അനുഗ്രഹത്തോടെ ഈ വർഷത്തെ മണ്ഡലകാലം ആരംഭിച്ചിരിക്കുന്ന ഈ പുണ്യമാസത്തിൽ, കഴിഞ്ഞ വർഷത്തെപ്പോലെ തന്നെ ഭക്തിയോടും വ്രതശുദ്ധിയോടും കൂടി ഈ മണ്ഡലകാലവും മാഞ്ചസ്റ്റ
മാഞ്ചസ്റ്റർ ഹിന്ദു കമ്യൂണിറ്റിയുടെ മണ്ഡല മകരവിളക്ക് ആഘോഷങ്ങളും തീർഥാടനവും നവംബർ 25, ഡിസംബർ 13 തീയതികളിൽ
മാഞ്ചസ്റ്റർ: കലിയുഗ വരദനായ ശ്രീ ശബരീശന്‍റെ അനുഗ്രഹത്തോടെ ഈ വർഷത്തെ മണ്ഡലകാലം ആരംഭിച്ചിരിക്കുന്ന ഈ പുണ്യമാസത്തിൽ, കഴിഞ്ഞ വർഷത്തെപ്പോലെ തന്നെ ഭക്തിയോടും വ്രതശുദ്ധിയോടും കൂടി ഈ മണ്ഡലകാലവും മാഞ്ചസ്റ്റർ മലയാളി ഹിന്ദു കമ്യൂണിറ്റി ആചാര അനുഷ്ടാനങ്ങളോടെ ആചരിക്കുന്നു.

ശബരീശ സന്നിധിയിൽ പോകുന്നതുപോലെ വ്രതം എടുത്ത് മാലയണിഞ്ഞ്, വിതിംഗടൻ രാധാകൃഷ്ണ മന്ദിറിൽ (ഗാന്ധിഹാൾ) നിന്നും ഇരുമുടി കെട്ട് നിറച്ച് ബെർമിഹാം ബാലാജി ക്ഷേത്രത്തിലെ അയ്യപ്പ സന്നിധിയിൽ ഇരുമുടി കെട്ട് സമർപ്പിച്ച്, നെയ്യ് അഭിക്ഷേകം നടത്തി ആചാര പ്രകാരം ഉള്ള എല്ലാ പൂജകളും നടത്തുന്നു.

ഈ വർഷം ബ്രിട്ടനിലെ വിവിധ മലയാളി സമാജങ്ങളുടെ കൂട്ടായ്മയായ നാഷണൽ കൗണ്‍സിൽ ഓഫ് കേരള ഹിന്ദു ഹെറിറ്റേജിന്‍റെ ആഭിമുഖ്യത്തിൽ ബ്രിട്ടന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സമാജ അംഗങ്ങളും തീർഥാടനത്തിൽ പങ്കെടുക്കും. എല്ലാ അയ്യപ്പ ഭക്തരേയും നവംബർ 25ന് (ശനി) നടക്കുന്ന ഈ പുണ്യകർമത്തിലേക്ക് സ്വാഗതം ചെയ്യുന്നു. അതോടൊപ്പം മാഞ്ചസ്റ്റർ ഹിന്ദു കമ്യൂണിറ്റിയുടെ മകരവിളക്ക് മഹോത്സവം 2018 ജനുവരി 13ന് (ശനി) ഉച്ചകഴിഞ്ഞു മൂന്നു മുതൽ രാധാകൃഷ്ണ മന്ദിറിൽ (ഗാന്ധിഹാൾ) ആചരിക്കുന്നു. എല്ലാ അയ്യപ്പ ഭക്തരേയും സ്വാഗതം ചെയ്തു.

വിവരങ്ങൾക്ക്: ഗോപകുമാർ 07932672467, വിനോദ് 07949830829.

റിപ്പോർട്ട്: അലക്സ് വർഗീസ്