മൈസൂർ: മൈസൂരിലെ ക്ഷേത്രത്തിൽ ഭിക്ഷാടനം നടത്തിയ വൃദ്ധ ഒടുവിൽ സ്വരുക്കൂട്ടിയ പണമെല്ലാം ക്ഷേത്രത്തിന് തന്നെ സംഭാവന നൽകി. എം.വി. സീതാ ലക്ഷ്മിയാണ്(85) ഭിക്ഷാടനത്തിലൂടെ ലഭിച്ച 2.5 ലക്ഷം രൂപ ക്ഷേത്രത്തിന് നൽകിയത്. ക്ഷേത്രത്തിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് വേണ്ടി ഈ പണം വിനിയോഗിക്കാമെന്ന് സീതാലക്ഷ്മി പറഞ്ഞു.
വോണ്ടികൊപ്പലിലെ പ്രസന്ന ആജ്ഞനേയ സ്വാമി ക്ഷേത്രത്തിന്റെ കവാടത്തിൽ ഇരുന്നാണ് ഇവർ ഭിക്ഷയാചിച്ചിരുന്നത്. ശരീരത്തിന്റെ ക്ഷീണാവസ്ഥ മൂലം ജോലി ചെയ്യാൻ കഴിയാതിരുന്നതോടെ ഇവർ ഭിക്ഷാടനത്തിലേക്ക് തിരിയുകയായിരുന്നു.
ഭിക്ഷാടനത്തിലൂടെ സമ്പാദിച്ച 2.5 ലക്ഷം രൂപ സംഭാവന നൽകി വൃദ്ധ
06:31 PM Nov 21, 2017 | Deepika.com