ഡെയിലി ഫിഷ് ബംഗളൂരുവിലും
06:26 PM Nov 21, 2017 | Deepika.com
ബംഗളൂരു: ഇന്ത്യൻ സീഫുഡ് വ്യവസായത്തിലെ ശ്രദ്ധേയരായ ബേബി മറൈന്‍ ഗ്രൂപ്പിന്റെ ഓൺലൈൻ വിപണനശൃംഖലയായ ഡെയിലി ഫിഷ് ബംഗളൂരുവിലേക്കും വ്യാപിപ്പിക്കുന്നു. അന്താരാഷ്ട്ര നിലവാരമുള്ള മത്സ്യങ്ങൾ വീട്ടുപടിക്കൽ എത്തിക്കുന്ന ഡെയിലി ഫിഷിന്റെ വിതരണശൃംഖല ഈമാസം 15ന് ബംഗളൂരുവിൽ പ്രവർത്തനം ആരംഭിച്ചു. ബംഗളൂരു നിവാസികൾക്ക് തികച്ചും ഫ്രഷ് ആയ മത്സ്യവിഭവങ്ങളുടെ വിപുലമായ ശ്രേണിയാണ് മിതമായ വിലയിൽ ഡെയ്ലി ഫിഷ് വിതരണം ചെയ്യുന്നതെന്ന് ബേബി മറൈൻ ഗ്രൂപ്പ് ചീഫ് ഇൻവെസ്റ്റ്മെന്റ് ഓഫീസർ അലക്സ് കെ. ബാബു, ഡെയിലി ഫിഷ് എംഡി അലക്സ് കെ. തോമസ്, സിഇഒ മാത്യു സിറിയക് എന്നിവർ അറിയിച്ചു. അത്യാധുനികമായ കോൾഡ് ചെയിൻ സംവിധാനമാണ് ഡെയിലി ഫിഷ് ഒരുക്കിയിട്ടുള്ളത്. രാവിലെ 7.30 മുതൽ 10.30 വരെയും 11.30 മുതൽ 2.30 വരെയുമാണ് ഡെയിലി ഫിഷ് വിതരണം നടത്തുന്നത്. www.dailyfish.in എന്ന വെബ്സൈറ്റിലൂടെയും ഡെയിലി ഫിഷ് ഇന്ത്യ ആപ്പ് ഡൗൺലോഡ് ചെയ്ത് ഓൺലൈനായും BLR-199 എന്ന പ്രോമോ കോഡോടു കൂടി ഓർഡർ ചെയ്യാമെന്ന് കമ്പനി പ്രതിനിധികൾ അറിയിച്ചു.