പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ അടുത്ത അഞ്ചു വർഷങ്ങളിലെ (2017- 2022) അജപാലന ആസൂത്രണത്തിനായും കർമപരിപാടികൾ രൂപം നൽകുന്നതിനുമായുള്ള ത്രിദിന സമ്മേളനം ഇന്ന് ആരംഭിക്കുന്നു. വെയിൽസിലെ ന്യു ടൗണിലെ കെഫെൻലി പാർക്കിൽ വൈകുന്നേരം നാലു മണിക്ക് ആരംഭിക്കുന്ന സമ്മേളനത്തിൽ വൈദികരും സന്യസ്തരും അല്മായരുമായി 250 പ്രതിനിധികൾ പങ്കെടുക്കും.
ഇതിന് ഒരുക്കമായി ലിവിംഗ് സ്റ്റോണ്‍സ് എന്ന കരടു രേഖ എല്ലാ വിശ്വാസികൾക്കും ലഭ്യമാക്കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ വിശ്വാസികൾ നൽകിയ നിർദേശങ്ങളും ചേർത്തു തയാറാക്കിയ പ്രവർത്തന രേഖ ഫാ. ജോയി വയലിൽ സിഎസ്ടി, റവ.ഡോ. ആന്റണി ചുണ്ടലിക്കാട്ട്, സിസ്റ്റർ മേരി ആൻ സിഎംസി എന്നിവരുടെ നേതൃത്വത്തിൽ അവതരിപ്പിക്കും. സീറോ മലബാർ സഭയുടെ ആരാധനക്രമത്തെക്കുറിച്ച് റവ. ഡോ. പോളി മണിയാട്ടും ആധ്യാത്മികതയെക്കുറിച്ച് റവ.ഡോ. മാർട്ടിൻ കല്ലുങ്കലും ചരിത്രത്തെക്കുറിച്ച് റവ. ഡോ. ചെറിയാൻ വാരികാട്ടും ശിക്ഷണക്രമത്തെക്കുറിച്ച് റവ. ഡോ. സണ്ണി കോക്കരവാലായിൽ എസ് ജെയും പ്രബന്ധങ്ങൾ അവതരിപ്പിക്കും.
തുടർന്നു പൊതുചർച്ചകളും ഗ്രൂപ്പ് തിരിഞ്ഞുള്ള ചർച്ചകളും അതിന്റെ അടിസ്ഥാനത്തിലുള്ള റിപ്പോർട്ട് അവതരണങ്ങളും ഉണ്ടായിരിക്കും. പ്രവർത്തന രേഖ അനുസരിച്ച് ഒന്നാമത്തെ വർഷം കുട്ടികൾക്കും രണ്ടാമത്തെ വർഷം യുവജനങ്ങൾക്കും മൂന്നാമത്തെ വർഷം ദന്പതികൾക്കും നാലാമത്തെ വർഷം കുടുംബകൂട്ടായ്മ യൂണിറ്റുകൾക്കും അഞ്ചാമത്തെ വർഷം ഇടവക ജീവിതത്തിനും ഉൗന്നൽ നൽകിയുള്ള പ്രവർത്തന പദ്ധതികളാണ് വിഭാവനം ചെയ്തിരിക്കുന്നത്.
രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ, റവ.ഡോ. തോമസ് പാറയടിയിൽ, ഫാ. സജിമോൻ മലയിൽപുത്തൻപുരയിൽ, റവ.ഡോ. മാത്യു ചൂരപ്പൊയ്കയിൽ, റവ. ഡോ. മാത്യു പിണക്കാട്ട്, ഫാ. ഫാൻസുവ പത്തിൽ, ഫാ. അരുണ്‍ കലമറ്റത്തിൽ, റവ. ഡോ. ടോണി പഴയകളം സിഎസ്ടി എന്നിവരുടെ നേതൃത്വത്തിലാണു സമ്മേളനം നടത്തുന്നത്.
റിപ്പോർട്ട് : ഫാ. ബിജു കുന്നക്കാട്ട്