+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കംഫർട്ടബിൾ അല്ലാത്ത വസ്ത്രം ധരിക്കേണ്ടി വരും

തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായികയായ കീർത്തി സുരേഷിന് ഇന്ന് കൈനിറയെ അവസരങ്ങളാണ്. തമിഴ്, തെലുങ്ക് സിനിമകളിൽ സജീവമായ കീർത്തി മലയാള ചിത്രം ഗീതാഞ്ജലിയിലൂടെയാണ് അഭിനയരംഗത്തേക്ക് വരുന്നത്. പിന്നീട് തമിഴകത
കംഫർട്ടബിൾ അല്ലാത്ത വസ്ത്രം ധരിക്കേണ്ടി വരും

തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായികയായ കീർത്തി സുരേഷിന് ഇന്ന് കൈനിറയെ അവസരങ്ങളാണ്. തമിഴ്, തെലുങ്ക് സിനിമകളിൽ സജീവമായ കീർത്തി മലയാള ചിത്രം ഗീതാഞ്ജലിയിലൂടെയാണ് അഭിനയരംഗത്തേക്ക് വരുന്നത്. പിന്നീട് തമിഴകത്തേക്ക് കടന്ന താരം മുൻനിരനായിക നടിയായി മാറി. മഹാനടി എന്ന തെലുങ്ക് ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം കീർത്തിക്ക് ലഭിച്ചു.

അടുത്തയിടെ നൽകിയ അഭിമുഖത്തിൽ തന്‍റെ കരിയറിലെ ഉയർച്ചതാഴ്ചകളെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് കീർത്തി സുരേഷ്. ചില സമയത്ത് ഇൻസെക്യൂരിറ്റികൾ വരും. മഹാനടി എന്ന സിനിമയ്ക്ക് മികച്ച സ്വീകരണം ലഭിച്ചു. എന്നാൽ അതിന് ശേഷം ആറ് മാസം എനിക്ക് സിനിമകളൊന്നും വന്നില്ല. വരും എന്നാണ് കരുതിയത്.

മഹാനടിക്ക് ശേഷം എനിക്ക് കൊമേഴ്ഷ്യൽ സിനിമ ചെയ്യാനായിരുന്നു ആഗ്രഹം. പക്ഷെ എനിക്ക് വന്നത് മുഴുവൻ സ്ത്രീ കേന്ദ്രീകൃത സിനിമകളാണ്. മൂന്ന് നാല് മാസം ഞാൻ ഓഫറുകളൊന്നും സ്വീകരിച്ചില്ല. ഒരു ഘട്ടത്തിനപ്പുറം എനിക്ക് സാമ്പത്തിക ഭദ്രതയും വേണമെന്നതിനാൽ എന്തെങ്കിലും ചെയ്യണമെന്ന് കരുതി. സാമ്പത്തിക സ്ഥിരതയില്ലാത്ത ആ സമയത്ത് എനിക്ക് ഇൻസെക്യൂരിറ്റികൾ ഉണ്ടായിരുന്നു. പക്ഷെ കുറച്ച് നാളുകൾക്കുള്ളിൽ അടുത്ത സിനിമ ലഭിച്ചു.

2018 എന്‍റെ കരിയറിലെ നല്ല വർഷമായിരുന്നു. ഒരു സമയത്ത് അഞ്ചോ ആറോ സിനിമകൾ ചെയ്തു. ‍‍‍‍ഡാൻസ് രംഗങ്ങളിൽ ധരിക്കുന്ന വസ്ത്രങ്ങളിൽ പാതിയും കംഫർട്ടബിൾ അല്ല. പക്ഷെ അത് നമ്മുടെ ജോലിയാണ്. കാണാൻ നന്നായി തോന്നണമെങ്കിൽ ചിലപ്പോൾ കംഫർട്ടബിൾ അല്ലാത്ത വസ്ത്രം ധരിക്കേണ്ടി വരും. ഡാൻസ് ചെയ്യുമ്പോൾ റിഹേഴ്സലിൽ ആ വസ്ത്രം ധരിച്ച് കംഫർട്ടബിൾ ആക്കും. -കീർത്തി പറഞ്ഞു.

തന്‍റെ വിവാഹത്തെക്കുറിച്ച് വരുന്ന ഗോസിപ്പുകളെക്കുറിച്ചും കീർത്തി സുരേഷ് സംസാരിച്ചു. എന്നേക്കാളും മാധ്യമങ്ങളാണോ എന്‍റെ കല്യാണം ആഗ്രഹിക്കുന്നതെന്ന് തോന്നും. ചിലപ്പോൾ തമാശയായി തോന്നും പക്ഷെ ചിലപ്പോൾ ബുദ്ധിമുട്ടാണെന്നും കീർത്തി പറഞ്ഞു.