+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സീമെൻസ് 6900 പേരെ പിരിച്ചുവിടും

ബെർലിൻ: ടെക്നോളജി രംഗത്തെ വന്പൻമാരായ സീമെൻസ് ലോക വ്യാപകമായി 6900 തൊഴിലാളികളെ പിരിച്ചുവിടും. കന്പനി പുനഃസംഘടിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് നടപടി.പിരിച്ചുവിടലുകളിൽ പകുതിയും ജർമനിയിലായിരിക്കും. രാജ
സീമെൻസ് 6900 പേരെ പിരിച്ചുവിടും
ബെർലിൻ: ടെക്നോളജി രംഗത്തെ വന്പൻമാരായ സീമെൻസ് ലോക വ്യാപകമായി 6900 തൊഴിലാളികളെ പിരിച്ചുവിടും. കന്പനി പുനഃസംഘടിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് നടപടി.

പിരിച്ചുവിടലുകളിൽ പകുതിയും ജർമനിയിലായിരിക്കും. രാജ്യത്തിന്‍റെ കിഴക്കൻ പ്രദേശങ്ങളിലെ ചില പ്ലാന്‍റുകൾ അടച്ചുപൂട്ടാനും കന്പനി ആലോചിക്കുന്നു.

ഉൗർജ മേഖല മുൻപില്ലാത്തവിധം കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ഇത്തരം നടപടികൾ ആവശ്യമായി വരുന്നതെന്ന് കന്പനിയുടെ വിശദീകരണം. പരന്പരാഗത ഉൗർജോത്പാദനത്തിന് ആവശ്യമായ ടർബൈനുകൾ പോലുള്ള വിവിധ ഉപകരണങ്ങൾക്ക് ആവശ്യം കുറഞ്ഞു വരുകയാണ്. ലോകം പാരന്പര്യേതര ഉൗർജത്തിലേക്കു മാറുന്നതാണ് ഇതിനു കാരണം. ഇതാണ് സീമെൻസിനെ പ്രതിസന്ധിയിലാക്കുന്ന പ്രധാന കാരണം.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ