+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രതിച്ഛായ: യുഎസിനെ പിന്തള്ളി ജർമനി മുന്നിൽ

ബെർലിൻ: ലോകത്ത് ഏറ്റവും മികച്ച പ്രതിച്ഛായയുള്ള രാജ്യം എന്ന പദവി യുഎസിൽനിന്ന് ജർമനി പിടിച്ചെടുത്തു. അനോൾട്ട് ജിഎഫ്കെ റോപ്പർ നേഷൻ ബ്രാൻഡ് സൂചികയിലാണ് നേട്ടം. കഴിഞ്ഞ രണ്ടു വർഷമായി യുഎസ് ഒന്നാമതും ജർമന
പ്രതിച്ഛായ: യുഎസിനെ പിന്തള്ളി ജർമനി മുന്നിൽ
ബെർലിൻ: ലോകത്ത് ഏറ്റവും മികച്ച പ്രതിച്ഛായയുള്ള രാജ്യം എന്ന പദവി യുഎസിൽനിന്ന് ജർമനി പിടിച്ചെടുത്തു. അനോൾട്ട് ജിഎഫ്കെ റോപ്പർ നേഷൻ ബ്രാൻഡ് സൂചികയിലാണ് നേട്ടം. കഴിഞ്ഞ രണ്ടു വർഷമായി യുഎസ് ഒന്നാമതും ജർമനി രണ്ടാമതുമായിരുന്നു.

ഫ്രാൻസാണ് രണ്ടാമത്. യുകെ മൂന്നാമതും ജപ്പാനും കാനഡയും നാലാം സ്ഥാനം പങ്കുവച്ചു. യുഎസ് ഇക്കുറി ആറാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു.

അന്പത് രാജ്യങ്ങളെ മാത്രമാണ് സൂചികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സംസ്കാരം, സർക്കാർ, ജനത എന്നീ വിഭാഗങ്ങളിലാണ് ജർമനിക്ക് കൂടുതൽ പോയിന്‍റുകൾ ലഭിച്ചത്. ചൈന പോലുള്ള ഏഷ്യൻ രാജ്യങ്ങളിൽ ജർമനിയുടെ പ്രതിച്ഛായ വർധിച്ചതും സഹായകമായി. യുഎസിനു മാത്രമാണ് പോയിന്‍റിൽ കുറവു വന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ