+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡബ്ലിൻ സീറോ മലബാർ സഭ വിവാഹ ഒരുക്ക സെമിനാർ

ഡബ്ലിൻ: അയർലൻഡിലെ ഡബ്ലിനിൽ സീറോ മലബാർ സഭയുടെ നേതൃത്വത്തിൽ വിവാഹ ഒരുക്ക സെമിനാർ നടത്തുന്നു. ഡിസംബർ ഏഴ്, എട്ട്, ഒന്പത് തീയതികളിൽ താല ഹോളി റോസറി പള്ളിയിലാണ് സെമിനാർ. രാവിലെ 9.30 മുതൽ വൈകുന്നേരം അഞ
ഡബ്ലിൻ സീറോ മലബാർ സഭ വിവാഹ ഒരുക്ക സെമിനാർ
ഡബ്ലിൻ: അയർലൻഡിലെ ഡബ്ലിനിൽ സീറോ മലബാർ സഭയുടെ നേതൃത്വത്തിൽ വിവാഹ ഒരുക്ക സെമിനാർ നടത്തുന്നു. ഡിസംബർ ഏഴ്, എട്ട്, ഒന്പത് തീയതികളിൽ താല ഹോളി റോസറി പള്ളിയിലാണ് സെമിനാർ.

രാവിലെ 9.30 മുതൽ വൈകുന്നേരം അഞ്ചുവരെ നടക്കുന്ന ക്ലാസിൽ മുഴുവൻ സമയവും പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും. സീറോ മലബാർ സഭയിലെ എല്ലാ രൂപതകളും അംഗീകരിക്കുന്ന സർട്ടിഫിക്കറ്റ് ആണ് നൽകുന്നത്. പങ്കെടുക്കുന്നവർക്കായി ഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്. രജിസ്ട്രേഷൻ ഫീസ് ഉണ്ടായിരിക്കും. രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി നവംബർ 30 ആണ്.

ഡബ്ലിൻ സീറോ മലബാർ സഭയുടെ wwws.yromalabar.ie എന്ന വെബ്സൈറ്റ് വഴിയാണ് രജിസ്ട്രേഷന് അവസരം.

വിവാഹത്തിനായി ഒരുങ്ങുന്നവർ ആറു മാസത്തിൽ ഒരിക്കൽ മാത്രം നടക്കുന്ന സെമിനാറിൽ പങ്കെടുത്ത് ഈ അവസരം പരമാവതി പ്രയോജനപ്പെടുത്തണമെന്ന് സീറോ മലബാർ ചാപ്ലൈൻസ് ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ആന്‍റണി ചീരംവേലിൽ എന്നിവർ അറിയിച്ചു.

വിവരങ്ങൾക്ക്: ഫാ. ജോസ് 0899741568, ഫാ. ആന്‍റണി 0894538926.

റിപ്പോർട്ട് : ജയ്സൺ കിഴക്കയിൽ