മാഞ്ചസ്റ്റർ: യുകെയിലെ പ്രമുഖ മലയാളി അസോസിയേഷനുകളിലൊന്നായ മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷന്റെ (എംഎസിഎ) 2017 - 2019 വർഷങ്ങളിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അലക്സ് വർഗീസ് (പ്രസിഡന്റ്), ജനീഷ് കുരുവിള( ജനറൽ സെക്രട്ടറി), സാബു ചാക്കോ(ട്രഷറർ), ഹരികുമാർ പി.കെ (വൈസ് പ്രസിഡന്റ്), സജി സെബാസ്റ്റ്യൻ (ജോയിന്റ് സെക്രട്ടറി) എന്നിവരെയാണ് ഭാരവാഹികളായി തെരഞ്ഞെടുത്തത്.
ലിസി എബ്രഹാം കൾച്ചറൽ കോഡിനേറ്ററായും ജോബി മാത്യു, ആഷൻ പോൾ, മോനച്ചൻ ആന്റണി, ജോബി തോമസ്, റോയ് ജോർജ്, ജോബി രാജു, കുര്യാക്കോസ് ജോസഫ്, ജോബി മാത്യു എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
കഴിഞ്ഞ രണ്ട് വർഷക്കാലം സംഘടനയെ വളരെ ശക്തമായ നിലയിൽ നയിച്ച ജോബി മാത്യുവിനും സംഘത്തിനും നിയുക്ത കമ്മിറ്റി നന്ദി രേഖപ്പെടുത്തി. അടുത്ത രണ്ട് വർഷങ്ങളിൽ എല്ലാവരുടേയും സഹായ സഹകരണങ്ങൾ ടീം എംഎംസിഎയ്ക്ക് വേണ്ടി സെക്രട്ടറി ജനീഷ് കുരുവിള അഭ്യർത്ഥിച്ചു.
എംഎംസിഎയുടെ ശിശുദിനാഘോഷം വിപുലമായ പരിപാടികളോടെ നവംബർ 25 ശനിയാഴ്ച സെന്റ്ജോണ്‍സ് സ്കൂളിൽ നടത്തും. അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷം ഡിസംബർ 30 ന് ആയിരിക്കും നടത്തുന്നത്. രണ്ട് പരിപാടികളിലേക്കും എല്ലാ അംഗങ്ങളേയും സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി ജനീഷ് കുരുവിള അറിയിച്ചു.
റിപ്പോർട്ട്: അലക്സ് വർഗീസ്