റോം: ഇറ്റലിയെ വിറപ്പിച്ചു ജയിലഴിക്കുള്ളിൽവച്ചും കൊലയ്ക്ക് ഉത്തരവിട്ട കുപ്രസിദ്ധ മാഫിയ തലവൻ സാൽവത്തോറെ ടോട്ടോ റൈന (87) അർബുദ രോഗത്തെ തുടർന്ന് ജയിലിൽ മരിച്ചു. 26 വർഷത്തെ ജീവപര്യന്ത ശിക്ഷയ്ക്കാണ് റൈനയെ ശിക്ഷിച്ചത്. 150 ലധികം കൊലപാതകങ്ങൾ നടത്താൻ ഉത്തരവിട്ട റൈനെ 1993 ലാണ് ആദ്യമായി ജയിലിൽ പോകുന്നത്. കിഡ്നിയെ ബാധിച്ച അർബുദവും, പാർക്കിൻസണ്‍സ് രോഗവും തുടർന്ന് ഹൃദ്രോഹവും ഇദ്ദേഹത്തെ അലട്ടിയിരുന്നു. വടക്കൻ ഇറ്റലിയിലെ പാർമയിലുള്ള ആശുപത്രിയിലാണ് അന്ത്യം സംഭവിച്ചത്. റൈനെയുടെ മരണത്തിനു തൊട്ടുമുന്‍പ് ഇയാളുടെ കുടുംബാംഗങ്ങൾ ഇദ്ദേഹത്തെ സന്ദർശിച്ചിരുന്നു.
ഇറ്റലിയിലെ സിസിലിയിലുള്ള കോർലിയോണിൽ ഒരു ദരിദ്ര കർഷക കുടുംബത്തിൽ ജനിച്ച ഇദ്ദേഹം വളർന്നപ്പോൾ മാഫിയാ തലവനായി മാറുകയായിരുന്നു. 13 വയസുള്ളപ്പോൾ പിതാവും സഹോദരനും മരിച്ചു. 19ാം വയസിൽ പ്രാദേശിക മാഫിയ സംഘത്തിൽ ചേർന്ന ഇദ്ദേഹം 1970 കളിൽ കോസ നോസ്ട്ര എന്ന മാഫിയ സംഘത്തിന്റെ തലവനായി അവരോധിയ്ക്കപ്പെട്ടു.
രാജ്യത്തെ നിയമസംവിധാനത്തെ കാറ്റിൽപ്പറത്തിയ റൈനെ മാഫിയകൾക്കെതിരെ പോരാടിയ ജഡ്ജിമാരെ ഇയാൾ നേരിട്ടു വധിച്ചിട്ടുണ്ട്. റൈനയുടെ അറസ്റ്റിനെത്തുടർന്നു കൂട്ടാളികൾ റോമിലും മിലാനിലും ഫ്ളോറെൻസിലും കലാപങ്ങളും സ്ഫോടന പരന്പരകളും നടത്തിയിരുന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ