മാഞ്ചസ്റ്റർ: മലങ്കര കത്തോലിക്കാ സഭയുടെ യുകെ നോർത്ത് റീജിയന്റെ കുടുംബസംഗമവും സണ്‍ഡേ സ്കൂൾ വാർഷികവും യൂത്ത് കോണ്‍ഫറൻസും 18 ശനിയാഴ്ച മാഞ്ചസ്റ്റർ ലോംഗ്സൈറ്റ് സെന്റ് ജോസഫ് ദേവാലയത്തിൽ നടത്തപ്പെടുന്നു. നോർത്ത് റീജിയണിലുള്ള വിവിധ മിഷൻ സെന്ററുകളിലെ കുടുംബങ്ങളാണ് സംഗമത്തിൽ പങ്കെടുക്കുന്നത്. ശനിയാഴ്ച രാവിലെ 10നു നടക്കുന്ന വി. കുർബാനയ്ക്ക് മലങ്കര കത്തോലിക്കാ സഭയുടെ യുകെ കോഡിനേറ്റർ ഫാ. തോമസ് മടുക്കുംമൂട്ടിലും, ചാപ്ലയിൻ ഫാ. രഞ്ജിത്ത് മഠത്തിറന്പിലും കാർമ്മികത്വം വഹിക്കും.
തുടർന്ന് കുടുംബം ഗാർഹിക സഭ എന്ന വിഷയത്തെ ആസ്പദമാക്കി മാതാപിതാക്കൾക്കും, യുവജനങ്ങൾക്കും, കുട്ടികൾക്കും വിവിധ സെമിനാറുകൾ ക്രമീകരിച്ചിരിക്കുന്നു. വിവിധ സെമിനാറുകൾക്ക് റവ.ഫാ.ജിൻസണ്, ഡോ.ജേക്കബ് ജോർജ്, സെഹിയോൻ മിനിസ്റ്ററീസ് എന്നിവർ നേതൃത്വം നൽകുന്നു.
ഉച്ചയ്ക്കുശേഷം സണ്‍ഡേ സ്കൂൾ വാർഷികവും വിവിധ മിഷൻ സെന്ററുകളിലെ കുട്ടികളുടെ കലാപരിപാടികളും നടത്തപ്പെടുന്നു. കുടുംബ സംഗമത്തിൽ വിവിധ സപ്ലിമെന്റുകളുടെ പ്രകാശന കർമ്മവും, യുവജനങ്ങളുടെ നേതൃത്വത്തിലുള്ള ചാരിറ്റി ഫണ്ടിന്റെ ഉദ്ഘാടനവും നടത്തപ്പെടുന്നു.
കുടുംബ സംഗമത്തിലും സണ്‍ഡേ സ്കൂൾ വാർഷികത്തിലും യുവജന കോണ്‍ഫറൻസിനും നോർത്ത് റീജണിലുള്ള എല്ലാ കുടുംബാംഗങ്ങളുടെയും പങ്കാളിത്തവും, പ്രോൽസാഹനവും സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നതായി ചാപ്ലയിൻ ഫാ.രഞ്ജിത്ത് മഠത്തിപറന്പലും കമ്മിറ്റിയംഗങ്ങളും അറിയിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്: ജോബി വർഗ്ഗീസ് ഛ7825871317, രാജു ചെറിയാൻ ഛ7443630066.
ഹാളിന്റെ വിലാസം: സെന്റ് ജോസഫ് ആർ.സി.ചർച്ച്, പോർട്ട്ലാന്റ് ക്രസന്റ്, മാഞ്ചസ്റ്റർ, MI3 OBU.
റിപ്പോർട്ട്: അലക്സ് വർഗീസ്