വത്തിക്കാൻസിറ്റി: ഫ്രാൻസിസ് മാർപാപ്പയ്ക്ക് ലംബോർഗിനി കാർ സമ്മാനമായി നൽകി. നിർമാണ കന്പനി തന്നെയാണ് സ്പെഷ്യൽ എഡിഷൻ ഹറികെയ്ൻ മോഡൽ പേപ്പൽ തീമിൽ ഡിസൈൻ ചെയ്ത് മാർപാപ്പയ്ക്കു സമ്മാനിച്ചത്. മാർപാപ്പ കാർ ആശീർവദിയ്ക്കുകയും ചെയ്തു.
1,65,000 പൗണ്ടാണ് വെള്ള നിറമുള്ള ലംബോർഗിനി കാറിന്റെ വില. കാർ സ്വീകരിച്ചെങ്കിലും ഇതിൽ യാത്ര ചെയ്യാൻ പോലും മാർപാപ്പ തയാറായില്ല. താൻ തുടർന്നും പോപ്പ് മൊബീൽ തന്നെയാവും ഉപയോഗിക്കുക എന്നും, ഈ കാർ ലേലം ചെയ്തു കിട്ടുന്ന തുകയിൽ നിന്ന് ഇറാക്കിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പാപ്പായുടെ ഇപ്പോഴത്തെ മൊബീൽ കാർ ഫോർഡ് കന്പനിയുടെ നീല നിറമുള്ള ഫോക്കസ് ടൈപ്പാണ്.
സോത്ത്ബീസ് വഴി കാർ ലേലം ചെയ്ത്, ആ തുക ഇറാക്കിൽ ദുരിതം അനുഭവിക്കുന്ന ക്രിസ്ത്യാനികൾക്കായി ഉപയോഗിക്കാനാണ് തീരുമാനം. മാർപാപ്പ ആശീർവദിച്ച കാറിന് നല്ല തുക ലേലത്തിൽ കിട്ടുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
മാർപാപ്പയാകും മുൻപ് അർജന്റീനയിൽ പ്രവർത്തിച്ചിരുന്ന കാലത്ത് പൊതു ഗതാഗത സംവിധാനങ്ങൾ മാത്രമാണ് അദ്ദേഹം യാത്രയ്ക്ക് ഉപയോഗിച്ചിരുന്നത്. വിലയേറിയ ആഡംബര കാറുകളും സ്മാർട്ട് ഫോണുകളും മറ്റും വാങ്ങിക്കൂട്ടുന്നതിനെ അദ്ദേഹം രൂക്ഷമായി വിമർശിച്ചിട്ടുമുണ്ട്. 2014 ൽ ഹാർഡ്ലി ഡേവിഡ്സണ് ബൈക്ക് കന്പനി സമ്മാനമായി നൽകിയ മോട്ടോർ സൈക്കളും പാപ്പാ ലേലത്തിൽ വിറ്റ് ചാരിറ്റിയ്ക്കായി നൽകിയിരുന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ