ബെർലിൻ: യൂറോപ്യൻ യൂണിയനിലെ വിമാന നിർമ്മാണ കന്പനയായ എയർബസിന് ചരിത്രത്തിൽ ഏറ്റവും വലിയ ഓർഡർ ലഭിച്ചിരിയ്ക്കുന്നു. യുഎസ് നിക്ഷേപകൻ ഇൻഡിഗോ പാർട്നേഴ്സ് ആണ് 430 ഇടത്തരം ശ്രേണിയിലുള്ള എ 320 വിമാനങ്ങൾ വാങ്ങാൻ കരാർ നൽകിയിരിയ്ക്കുന്നത്. 273 എ 320 നിയോ ടൈപ്പും(സ്റ്റാൻഡേർഡ് പതിപ്പ്), 157 എ 321 നിയോ ടൈപ്പുമാണ് കരാറിൽ ഉൾപ്പെടുത്തിയിരിയ്ക്കുന്നത്.
ദുബായ് എയർ ഷോയിൽ ബുധനാഴ്ച ഒരു പ്രാഥമിക കരാർ ഒപ്പിട്ടതോടെയാണ് ഇരുകന്പനികളും പുതിയ ചങ്ങാത്തത്തിലായയത്. വിലയുടെ അടിസ്ഥാനത്തിൽ, 49.5 ബില്ല്യണ്‍ ഡോളർ (42.2 ബില്ല്യണ്‍ യൂറോ) മൂല്യമുള്ള വ്യവസായത്തിനാണ് കരാർ ഉറപ്പിച്ചത്.
ഇൻഡിഗോ പാർട്ണേഴ്സ് ലോ എൻഡ് എയർലൈൻസ് ഫ്രോണ്ടിയർ എയർലൈൻസ് (യുഎസ്എ), ജെറ്റ്സ്മാർട്ട് (ചിലി), വൊളാരിസ് (മെക്സിക്കോ), വിജി എയർ (ഹംഗറി) എന്നീ കന്പനികളാണ് ജെറ്റ് വിമാനങ്ങൾ ഉപയോഗിക്കുക.
പേര് ഒരുപോലെയാണെങ്കിലും ഇൻഡിഗോ പാർട്നേഴ്സിന് ഇൻഡ്യയിലെ ഇൻഡിഗോ വിമാനക്കന്പനിയുമായി യാതൊരു ബന്ധവുമില്ലാത്തതാണ്. 2015 ൽ ഇൻഡ്യയിലെ വിമാനക്കന്പനികൾ 27 മില്യാർഡ് യൂറോ മുടക്കി 250 എയർബസ് വിമാനങ്ങൾ വാങ്ങാൻ ഓർഡർ നൽകിയിരുന്നെങ്കിലും ഇതിൽ പകുതിപോലും കൊടുത്തിട്ടില്ല. യൂറോപ്യൻ യൂണിയന്റെ മുഖമുദ്രയായ എയർബസിന്റെ ആസ്ഥാനം ഫ്രാൻസിലെ ടുളൂസിലാണ്. ജർമനി, ഫ്രാൻസ്, സ്പെയിൻ, ബ്രിട്ടൻ എന്നീ രാജ്യങ്ങളാണ് എയർബസ് കന്പനിയുടെ അവകാശികൾ.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ