ലുക്കിലും ഫാഷൻ സ്റ്റേറ്റ്മെന്റിലും എന്നും ഒരുപിടി മുന്നിലാണ് മമ്മൂട്ടി. താരത്തിന്റെ ഫാഷൻ ട്രെൻഡുകൾ എപ്പോഴും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുമുണ്ട്.
ഇപ്പോൾ ബുഡാപെസ്റ്റിൽ നിന്നുള്ള താരത്തിന്റെ ചിത്രങ്ങളാണ് ഫാൻസ് പേജുകളും ആരാധകരും ഏറ്റെടുത്തിരിക്കുന്നത്. ബുഡാപെസ്റ്റിലെ പ്രശസ്തമായ ലിബര്‍ട്ടി ബ്രിഡ്ജില്‍ നിന്നുള്ള ചിത്രങ്ങളാണ് മെഗാ സ്റ്റാര്‍ പങ്കുവച്ചത്.
ബ്രൗണ്‍ നിറത്തിലുള്ള പാന്റും ടീ ഷര്‍ട്ടും മഡ് ബ്രൗണ്‍ നിറത്തിലുള്ള ഓവര്‍ ഷര്‍ട്ടുമാണ് സ്റ്റൈൽ ചെയ്തിരിക്കുന്നത്. ലുക്ക് പൂർണമാകാൻ കൂളിംഗ് ഗ്ലാസും ധരിച്ചുട്ടുണ്ട്.
തെലുങ്ക് ചിത്രമായ ഏജന്റിന്റെ ചിത്രീകരണ സമയത്ത് പകർത്തിയ ചിത്രങ്ങളാണിത്. ഷാനി ഷകിയാണ് ഫോട്ടോഗ്രാഫർ.
നാഗാര്‍ജുനയുടെ മകനും യുവതാരവുമായ അഖിൽ അക്കിനേനി ആണ് ഏജന്റ് എന്ന ചിത്രത്തിൽ നായകനായി എത്തിയത്. റോ ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി പ്രത്യക്ഷപ്പെട്ടത്.