ലണ്ടൻ: യുക്മ സാംസ്കാരിക വേദി സാഹിത്യ വിഭാഗം അംഗവും ബോൾട്ടൻ മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റുമായിരുന്ന കുര്യൻ ജോർജിന്റെ മാതാവ് മുട്ടുചിറ കണിവേലിൽ പരേതനായ വർക്കി ഉലഹന്നന്റെ ഭാര്യ മറിയക്കുട്ടി വർക്കി (87) നിര്യാതയായി. സംസ്കാര ശുശ്രൂഷ നവംബർ 16 വ്യാഴാഴ്ച രാവിലെ 10ന് പരേതയുടെ ഭവനത്തിൽ ആരംഭിച്ചു മുട്ടുചിറ ഹോളി ഗോസ്റ്റ് ഫൊറോന ദേവാലയത്തിൽ നടത്തപ്പെടുന്നതാണ്. മക്കൾ: പരേതനായ ജോണ്‍, മാത്യു,ട്രീസാ, കുര്യൻ ജോർജ്, ജോസ്. മരുമക്കൾ: പരേതയായ ലൈല,കുഞ്ഞമ്മ, റൊണാൾഡ് മാളിയംവീട്ടിൽ, മിനി, ടിന്റു.
പരേതയുടെ നിര്യാണത്തിൽ യുക്മ പ്രസിഡന്റ് മാമ്മൻ ഫിലിപ്പ്, സെക്രട്ടറി റോജിമോൻ വർഗ്ഗീസ്, ട്രഷറർ അലക്സ് വർഗ്ഗീസ്, സാംസ്കാരിക വേദി കോഡിനേറ്റർ തന്പി ജോസ്, ജനറൽ കണ്‍വീനർ സിബി വേകത്താനം എന്നിവർ അനുശോചനം രേഖപ്പെടുത്തി.
റിപ്പോർട്ട്: അലക്സ് വർഗീസ്