മെഗാസ്റ്റാറിന്റെ കാമറയിൽ പതിഞ്ഞ സന്തോഷം പങ്കുവച്ച് നടൻ കുഞ്ചാക്കോ ബോബൻ. മമ്മൂട്ടി തന്റെ ചിത്രം പകർത്തുന്ന വീഡിയോ പങ്കുവച്ചാണ് കുഞ്ചാക്കോ ബോബൻ സന്തോഷം പ്രകടമാക്കിയത്.
ദ് മെഗാ ഷൂട്ടര്‍, എന്റെ ആരാധനാപാത്രത്തിനൊപ്പം ഒരു ഫാന്‍ ബോയ് നിമിഷം എന്ന കുറിപ്പോടെയാണ് കുഞ്ചാക്കോ ബോബന് വീഡിയോ പങ്കുവച്ചത്.
മമ്മൂട്ടിയുടെ ക്ലിക്കിനായി പോസ് ചെയ്യുകയും ശേഷം അത് ആസ്വദിക്കുകയും ചെയ്യുന്ന താരത്തെ വീഡിയോയിൽ കാണാം.
മമ്മൂട്ടിയുടെ കാമറ ക്ലിക്കുകൾക്ക് നിരവധി ആരാധകരാണുള്ളത്. പല നടൻമാർക്കും താരത്തിന്റെ കാമറയിൽ പതിയാനുള്ള അവസരങ്ങളുമുണ്ടായിട്ടുണ്ട്.