ബെർലിൻ: എയർ ബെർലിൻ ഇല്ലാതായതോടെ ജർമനിയിൽ ആഭ്യന്തര വിമാന ടിക്കറ്റ് നിരക്ക് വർധിക്കുന്നു. ഈ സാഹചര്യത്തിൽ പ്രതിമാസം ആയിരം ആഭ്യന്തര സർവീസുകൾ വീതം അധികം നടത്താൻ ജർമനിയിലെ ഏറ്റവും വലിയ വിമാനക്കന്പനിയായ ലുഫ്താൻസ തീരുമാനിച്ചു.
ബെർലിൻ - മ്യൂണിക്ക്, ബെർലിൻ - കൊളോണ്‍ തുടങ്ങി ഏറ്റവും തിരക്കുള്ള റൂട്ടുകളിലാണ് വിമാന ടിക്കറ്റ് നിരക്ക് ഏറ്റവും കൂടുതൽ വർധിച്ചിരിക്കുന്നത്. യൂറോപ്യൻ യൂണിയന്റെ അംഗീകാരം ലഭിച്ചാലുടൻ പുതിയ സർവീസുകൾ ആരംഭിക്കുമെന്ന് ലുഫ്താൻസ അറിയിച്ചു.
ലുഫ്താൻസയുടെ ചെലവു കുറഞ്ഞ വിമാന സർവീസായ യൂറോവിംഗ്സിനു കീഴിലായിരിക്കും പുതിയ സർവീസുകൾ. ടിക്കറ്റ് വില സ്ഥിരത ഉറപ്പു വരുത്താൻ ഇതുവഴി സാധിക്കുമെന്ന് ലുഫ്താൻസ അധികൃതർ.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ