ഫ്രാങ്ക്ഫർട്ട്: ഫിഫ്റ്റി പ്ലസ് ഫ്രാങ്ക്ഫർട്ട് അലർഹൈലിഗസ്റ്റ് ത്രൈഫാൾട്ടിഗ് പള്ളി ഹാളിൽ കേരളപ്പിറവി ആഘോഷിച്ചു. മൈക്കിൾ പാലക്കാട്ട് കുടുബാംഗങ്ങളെ സ്വാഗതം ചെയ്തു. തുടർന്ന് കേരളത്തിന്റെ ചരിത്രം ചുരുക്കത്തിൽ ഐസക് പുലിപ്ര, മാത്യു കൂട്ടക്കര എന്നിവർ വിശദീകരിച്ചു.
ജോർജ് ചൂരപ്പൊയ്കയിൽ, ജോസ് തിനംപറന്പിൽ, മേരി, ആന്റണി എടത്തരുത്തിക്കാരൻ, ജെൻസി പാലക്കാട്ട് എന്നിവരുടെ നേത്യത്വത്തിൽ ദേശഭക്തി ഗാനങ്ങൾ ആലപിച്ചു. ഫിഫ്റ്റി പ്ലസ് ആന്റണി തേവർപാടത്തിന്റെ സഹോദരൻ ബേബി തോമസ് തേവർപാടത്തിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.
തുടർന്ന് കേരളത്തിന്റെ തനിമയായ കപ്പ, മീൻകറി, ചോറ് കറികൾ എന്നിവ ഉൾപ്പെട്ട സമൃദ്ധമായ അത്താഴ വിരുന്നൊരുക്കി. 2017 ലെ പരിപാടികൾ വിലയിരുത്തി 2018 ലെ വാരാന്ത്യസെമിനാർ സ്ഥലവും, തീയതിയും തീരുമാനിച്ചു. ജോണ് മാത്യു കേരള പിറവി ആഘോഷം മോഡറേറ്റ് ചെയ്തു.
റിപ്പോർട്ട്: ജോർജ് ജോണ്