ബാഴ്സലോണ: കാറ്റലോണിയയിൽ അടുത്ത മാസം നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പോടെ വിഘടനവാദം പരാജയപ്പെടുമെന്ന് സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ രജോയ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ആദ്യമായി പ്രചാരണത്തിനെത്തിയതായിരുന്നു അദ്ദേഹം.
കാറ്റലോണിയൻ സർക്കാർ ഏകപക്ഷീയമായി സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയതോടെ എല്ലാ വഴികളും അടഞ്ഞെന്നും, പാർലമെന്റ് പിരിച്ചുവിടാൻ അതാണു കാരണമെന്നും രജോയ് വിശദീകരിച്ചു. സ്വാതന്ത്ര്യ പ്രഖ്യാപനത്തിനായി കാറ്റലോണിയയിൽ നടത്തിയ ജനഹിത പരിശോധനയിൽ 42 ശതമാനം പേർ മാത്രമാണ് വോട്ട് ചെയ്തതെന്നും, പൊതു തെരഞ്ഞെടുപ്പിൽ ജനം വിഘടനവാദികളെ പരാജയപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തിന്റെ കരുത്തിലൂടെ കാറ്റലോണിയയെ എല്ലാവർക്കുമായി വീണ്ടെടുക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ