നടൻ രാം ചരണും ഭാര്യ ഉപാസന കാമിനേനി കോനിഡെലയ്ക്കും പെൺകുഞ്ഞ് പിറന്നു. ഹൈദരാബാദിലെ അപ്പോളോയില്‍ അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
പതിനൊന്നാം വിവാഹ വാര്‍ഷികത്തിലാണ് ഇരുവരും അച്ഛനും അമ്മയും ആകുന്നത്. അതിന്റെ ആഹ്ലാദത്തിലാണ് ചിരഞ്ജീവി കുടുംബമെന്ന് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
The Mega couple reach the hospital as @upasanakonidela is expected to deliver the first child with @AlwaysRamCharan tomorrow 💕#RamCharan #Upasana #GlobalStarRamCharan #GameChanger pic.twitter.com/WhGrc8qA0u
— SivaCherry (@sivacherry9) June 19, 2023
സംരംഭകയും അപ്പോളോ ആശുപത്രി ശൃംഘലയുടെ ചെയര്മാന് പ്രതാപ് റെഡ്ഡിയുടെ ചെറുമകളുമാണ് ഉപാസന കാമിനേനി. 2012 ജൂണ്‍ 14നായിരുന്നു ഇരുവരേയും വിവാഹം. അപ്പോളോ ആശുപത്രിയുടെ നിലവിലെ വൈസ് ചെയര്‍പേഴ്സൺ കൂടിയാണ് ഉപാസന.
Welcome Little Mega Princess !! ❤️❤️❤️
— Chiranjeevi Konidela (@KChiruTweets) June 20, 2023
You have spread cheer among the
Mega Family of millions on your arrival as much as you have made the blessed parents @AlwaysRamCharan & @upasanakonidela and us grandparents, Happy and Proud!! 🤗😍
ശങ്കർ സംവിധാനം ചെയ്യുന്ന ‘ഗെയിം ചെയ്ഞ്ചർ’ ആണ് രാം ചരണിന്റെ പുതിയ ചിത്രം. കിയാര അദ്വാനി നായികയാകുന്ന സിനിമയിൽ ജയറാമും പ്രധാന വേഷത്തിലെത്തുന്നു.