വിയന്ന: യൂറോപ്പിലെ മലങ്കര യാക്കോബായ സഭയുടെ പ്രഥമ ദേവാലയമായ വിയന്ന സെന്റ് മേരീസ് മലങ്കര സിറിയൻ ഓർത്തഡോക്സ് പള്ളിയിൽ പരി. ദൈവമാതാവിന്റെ ഓർമ്മപെരുന്നാൾ ആഘോഷിക്കും. പെരുന്നാളിനോടനുബന്ധിച്ച് അഭിഷേകം 2017 ധ്യാനശുശ്രുഷ നവംബർ 24 മുതൽ 26 വരെ വിയന്നയിൽ നടക്കും.
കോട്ടയം തൂത്തൂട്ടി മോർ ഗ്രിഗോറിയൻ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടർ അഭി. സഖറിയാസ് മോർ ഫിലക്സിനോസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തിലായിരിക്കും ധ്യാന ശുശ്രുഷകൾ നടത്തുന്നത്. നവംബർ 24, 25 (വെള്ളി, ശനി) തീയതികളിൽ രാവിലെ 10 മുതൽ വൈകീട്ട് 8 വരെയുള്ള സമയങ്ങളിലാണ് വചന പ്രഘോഷണവും അഭിഷേക പ്രാർത്ഥനകളും ആരാധനകളും ക്രമീകരിച്ചിരിക്കുന്നത്.
26 ഞായറാഴ്ച വി. ദൈവമാതാവിന്റെ വചനിപ്പ് പെരുന്നാളും ദേവാലയ പ്രവേശന പെരുന്നാളും സംയുക്തമായി അഭി. മെത്രാപ്പോലീത്തായുടെ മുഖ്യ കാർമ്മികത്വത്തിൽ ആഘോഷിക്കും. ധ്യാനത്തിലും പെരുന്നാളിലും പങ്കെടുത്തു അനുഗ്രഹീതരാകുവാൻ ഏവരെയും സ്വാഗതം ചെയ്യുന്നതായി വികാരി ജോഷി വെട്ടിക്കാട്ടിൽ അറിയിച്ചു. പെരുന്നാൾ ഏറ്റു നടത്തുവാൻ ആഗ്രഹിക്കുന്നവർക്ക് 25 യൂറോയുടെ ഓഹരി എടുക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുമെന്ന് പെരുന്നാൾ കമ്മിറ്റി അറിയിച്ചു.
റിപ്പോർട്ട്: ജോബി ആന്റണി