ബെർലിൻ: അംഗലാ മെർക്കലിന്റെ പുതിയ കൂട്ടുകക്ഷി ഭരണത്തിന്റെ അടിസ്ഥാന ശിലയായ ജെമൈക്ക മുന്നണിയുടെ അന്തിമരൂപം ഈയാഴ്ചയോടെ പൂർത്തിയാവും. മുന്നണിയിലെ സൂപ്പർ കക്ഷിയായ സിഡിയുവും ഫ്രീ ഡമോക്രാറ്റുകളായ എഫ്ഡിപിയും, പരിസ്ഥിതി പ്രേമികളായ ഗ്രീനും തമ്മിൽ ഞായറാഴ്ച നടന്ന ഏഴുമണിക്കൂർ നീണ്ട ചർച്ചയിൽ മുന്തിയ പരിഗണന നൽകുന്ന വിഷയങ്ങളിൽ സമവായത്തിനുള്ള വഴി തെളിയുകയായിരുന്നു.
ലിൻഡ്നർ(എഫ്ഡിപി), കാട്രിൻ ഗോറിംഗ് (ഗ്രീൻ) മെർക്കലിന്റെ സഹോദരപാർട്ടിയായ സിഎസ്യുവിന്റെ പ്രസിഡന്റ് ഹോർസ്റ്റ് സഹോഫർ, മുൻ പ്രസിഡന്റ് എഡ്മുണ്ട് സ്റ്റൊയ്ബർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. സാന്പത്തികം, അഭയാർത്ഥി നിയമം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളിലാണ് മുന്നണിയിൽ ചർച്ചയായത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ