+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൂക്ഷിക്കണമെന്ന് ഭർത്താവ് പറഞ്ഞു

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയതാരമാണ് പ്രിയാമണി. മുമ്പ് നായികാ വേഷം മാത്രം ചെയ്തിരുന്ന പ്രിയാമണി ഇന്ന് കഥാപാത്രത്തിന് പ്രാധാന്യമുണ്ടെങ്കിൽ സഹനായിക വേഷം ചെയ്യാനും തയാറാണ്. അടുത്തിടെ പുറത്തിറങ്ങിയ
സൂക്ഷിക്കണമെന്ന് ഭർത്താവ് പറഞ്ഞു

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയതാരമാണ് പ്രിയാമണി. മുമ്പ് നായികാ വേഷം മാത്രം ചെയ്തിരുന്ന പ്രിയാമണി ഇന്ന് കഥാപാത്രത്തിന് പ്രാധാന്യമുണ്ടെങ്കിൽ സഹനായിക വേഷം ചെയ്യാനും തയാറാണ്.

അടുത്തിടെ പുറത്തിറങ്ങിയ വിരാടപർവം എന്ന തെലുങ്ക് സിനിമയിൽ സായ് പല്ലവിയാണ് കേന്ദ്ര കഥാപാത്രം. സിനിമയിൽ പ്രിയാമണിയും ഒരു വേഷം ചെയ്തു. നായികയല്ലെങ്കിലും വിരാടപർവത്തിൽ പ്രിയാമണി ചെയ്ത വേഷവും ശ്രദ്ധിക്കപ്പെട്ടു.

വിവാഹശേഷമാണ് പ്രിയാമണിയുടെ കരിയറിൽ തിരക്കുകൾ കൂടിയത്. ഭർത്താവാണ് തന്‍റെ ഭാഗ്യമെന്നും അദ്ദേഹം ജീവിതത്തിലേക്ക് കടന്ന് വന്നശേഷം നിരവധി അവസരങ്ങൾ ലഭിക്കുന്നുണ്ടെന്നും മുമ്പൊരിക്കൽ പ്രിയാമണി പറഞ്ഞിട്ടുണ്ട്. അതേസമയം മറ്റ് ഭാഷകളിൽ തിരക്കേറുമ്പോഴും പ്രിയാമണിയെ മലയാള സിനിമകളിൽ കണ്ടിട്ട് നാളുകളായി.

വിവാഹശേഷം തനിക്ക് അവസരങ്ങൾ ലഭിക്കുമോ എന്ന് ആശങ്കയുണ്ടായിരുന്നെന്ന് നടി തുറന്ന് പറഞ്ഞിരിക്കുന്നു. വിവാഹം കഴിഞ്ഞ ശേഷം ഇൻഡസ്ട്രി എന്നെ സ്വീകരിക്കുമോ എന്ന് ആലോചിച്ചിരുന്നു. തെന്നിന്ത്യൻ സിനിമാ രംഗത്ത് അങ്ങനെ സംഭവിക്കാറുണ്ട്. നടിമാർ വിവാഹം ചെയ്ത ശേഷം തിരിച്ചെത്തുമ്പോൾ ലീ‍‍ഡ് റോൾ ലഭിക്കില്ലായിരുന്നു. സഹനടി വേഷങ്ങളാണ് പകരം ലഭിക്കുക. എന്നാൽ ഇന്ന് ഈ പ്രവണത മാറി. വിവാഹിതരായ സ്ത്രീകൾക്ക് മികച്ച അവസരങ്ങൾ ലഭിക്കുന്നുണ്ട്.

അതേസമയം വിവാഹിതയായശേഷം സിനിമകൾ തെരഞ്ഞെടുക്കുമ്പോൾ നടിമാർക്ക് കൂടുതൽ ഉത്തരവാദിത്തമുണ്ടാകും. കഥാപാത്രം ഉചിതമാണോയെന്നും സ്ക്രീനിൽ മോശമായി തോന്നുമോയെന്നും നടിമാർ നോക്കേണ്ടി വരും. ഭർത്താവിന്‍റെ വീട്ടുകാർക്ക് മറുപടി നൽകേണ്ടതാണ് ഇതിന് കാരണമെന്നും പ്രിയാമണി പറഞ്ഞു.

സിനിമകൾ തെരഞ്ഞെടുക്കുമ്പോൾ ഭർത്താവിനോട് അഭിപ്രായം ചോദിക്കാറുണ്ടെന്ന് പ്രിയാമണി നേരത്തെയും വ്യക്തമാക്കിയിട്ടുണ്ട്. സിനിമകൾ ചെയ്യരുതെന്ന് മുസ്തഫ പറഞ്ഞിട്ടില്ല. പക്ഷെ കഥകൾ തെരഞ്ഞെടുക്കുമ്പോൾ സൂക്ഷിക്കണമെന്ന് പറഞ്ഞിട്ടുണ്ട്. വരുന്ന പ്രൊജക്ടുകളുടെ സിനോപ്സിസ് അദ്ദേഹത്തിന് അയക്കും. മുസ്തഫയുടെ അഭിപ്രായം കേട്ട ശേഷമാണ് സിനിമ ചെയ്യണോ എന്ന് തീരുമാനിക്കുന്നതെന്നുമാണ് പ്രിയാമണി പറഞ്ഞത്.