സുഹൃത്തും നടനുമായ അപ്പ ഹാജയുടെ മകളുടെ വിവാഹത്തില്‍ കുടുംബസമേതം പങ്കെടുത്ത് നടൻ കൃഷ്ണകുമാർ. ഭാര്യ സിന്ധു കൃഷ്ണ, മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവർക്കൊപ്പമാണ് കൃഷ്ണകുമാർ വിവാഹചടങ്ങിലെത്തിയത്.
നടി ബീന ആന്റണി, മായാ വിശ്വനാഥ്, തെസ്നി ഖാൻ തുടങ്ങിയ അഭിനേതാക്കളും വിവാഹത്തിൽ അതിഥികളായി എത്തി.
സിനിമയിലും ജീവിതത്തിലും ഉറ്റ സുഹൃത്തുക്കളാണ് അപ്പ ഹാജയും കൃഷ്ണകുമാറും. തിരുവനന്തപുരത്ത് വച്ച് തുടങ്ങിയ ഇരുവരുടെയും സൗഹൃദം പിന്നീട് സിനിമയിലൂടെയും വളരുകയായിരുന്നു.
കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ’ എന്ന ചിത്രത്തിലൂടെയായിരുന്നു അപ്പ ഹാജ സിനിമയിലെത്തിയത്. ഇൻ ഹരിഹർ എന്ന ചിത്രത്തിലെ അപ്പ ഹാജയുടെ ശ്രദ്ധേയ വേഷം മലയാളികൾ മറക്കാനിടയില്ല. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലും അപ്പ ഹാജ എത്തിയിരുന്നു.
ബീന ആന്റണിയും ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. ഹാജ, കിച്ചു, ഞാൻ നല്ലൊരു ബോണ്ടിംഗ് ഉണ്ടായിരുന്ന യഥാർഥ സുഹൃത്തുക്കൾ, എത്രയോ വർഷങ്ങൾക്ക് ശേഷം ഹാജയുടെ മകളുടെ വിവാഹത്തിന് ഞങ്ങളെല്ലാവരും ഒത്തുകൂടിയപ്പോൾ.
ഞങ്ങളുടെ മക്കളൊക്കെ വലുതായ ശേഷം എല്ലാവരെയും ഒന്നിച്ചുകണ്ടപ്പോൾ വല്ലാത്തൊരു ഫീലായിരുന്നു. ബീന കുറിച്ചു.