+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നി​ഖി​ലി​ന്‍റെ പാ​ൻ ഇ​ന്ത്യ​ൻ ചി​ത്രം; "സ്പൈ' ​ജൂ​ൺ 29-ന് ​റി​ലീ​സ്

കാ​ർ​ത്തി​കേ​യ 2ന്‍റെ മി​ക​ച്ച വി​ജ​യ​ത്തി​ന് ശേ​ഷം നി​ഖി​ൽ സി​ദ്ധാ​ർ​ഥ​യു​ടെ മ​റ്റൊ​രു പാ​ൻ ഇ​ന്ത്യ​ൻ ചി​ത്ര​മാ​യ 'സ്പൈ ​റി​ലീ​സി​നൊ​രു​ങ്ങു​ന്നു. ജൂ​ൺ 29ന് ​ചി​ത്രം തി​യേ​റ്റ​റു​ക​ളി​ലെ​ത്തും.
നി​ഖി​ലി​ന്‍റെ പാ​ൻ ഇ​ന്ത്യ​ൻ ചി​ത്രം;

കാ​ർ​ത്തി​കേ​യ 2-ന്‍റെ മി​ക​ച്ച വി​ജ​യ​ത്തി​ന് ശേ​ഷം നി​ഖി​ൽ സി​ദ്ധാ​ർ​ഥ​യു​ടെ മ​റ്റൊ​രു പാ​ൻ ഇ​ന്ത്യ​ൻ ചി​ത്ര​മാ​യ 'സ്പൈ ​റി​ലീ​സി​നൊ​രു​ങ്ങു​ന്നു. ജൂ​ൺ 29-ന് ​ചി​ത്രം തി​യേ​റ്റ​റു​ക​ളി​ലെ​ത്തും.

പ്ര​ശ​സ്ത എ​ഡി​റ്റ​ർ ഗാ​രി ബി.​എ​ച്ച്. ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം ഇ​ഡി എ​ന്‍റ​ർ​ടെ​യി​ൻ​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ൽ കെ. ​രാ​ജ​ശേ​ഖ​ർ റെ​ഡ്ഢി​യാ​ണ് നി​ർ​മി​ക്കു​ന്ന​ത്.

ചി​ത്ര​ത്തി​ന്‍റെ പോ​സ്റ്റ് പ്രൊ​ഡ​ക്ഷ​ൻ ജോ​ലി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. "നി​ങ്ങ​ൾ എ​നി​ക്ക് ര​ക്തം ത​രൂ, ഞാ​ൻ നി​ങ്ങ​ൾ​ക്ക് സ്വാ​ത​ന്ത്ര്യം ത​രാം" എ​ന്നു​ള്ള സു​ബാ​ഷ് ച​ന്ദ്ര​ബോ​സി​ന്‍റെ വാ​ക്കു​ക​ളും അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ര​ണ​വും ഇ​പ്പോ​ഴും നി​ഗൂ​ഢ​മാ​ണ്.

ഈ ​ക​ഥ​യാ​ണ് സ്പൈ ​സം​സാ​രി​ക്കു​ന്ന​ത്. സാ​ധാ​ര​ണ​യാ​യ സ്പൈ ​ത്രി​ല്ല​ർ സി​നി​മ​ക​ളി​ൽ നി​ന്നും തീ​ർ​ത്തും വ്യ​ത്യ​സ്ത​മാ​യാ​ണ് സി​നി​മ ഒ​രു​ങ്ങു​ന്ന​തെ​ന്ന് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചു.

ഐ​ശ്വ​ര്യ മേ​നോ​നാ​ണ് ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​യി എ​ത്തു​ന്ന​ത്. ആ​ര്യ​ൻ രാ​ജേ​ഷ്, ഗോ​മ​തം, മാ​ർ​ക്ക​ണ്ഡ് ദേ​ശ്പാ​ണ്ഡെ, ജി​ഷു സെ​ൻ ഗു​പ്ത, നി​തി​ൻ മെ​ഹ്ത, ര​വി വ​ർ​മ്മ തു​ട​ങ്ങി വ​ൻ താ​ര​നി​ര​യും ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്നു​ണ്ട്. ഒ​രു മു​ഴു​നീ​ള ആ​ക്ഷ​ൻ സ്പൈ ​ത്രി​ല്ല​റാ​ണ് ചി​ത്രം.

തെ​ലു​ങ്ക്, ഹി​ന്ദി, ക​ന്ന​ഡ, ത​മി​ഴ്, മ​ല​യാ​ളം ഭാ​ഷ​ക​ളി​ലാ​ണ് ചി​ത്രം റി​ലീ​സി​നെ​ത്തു​ന്ന​ത്. ഛായാ​ഗ്ര​ഹ​ണം - വം​സി പ​ച്ചി​പു​ലു​സു, എ​ഴു​ത്ത് - അ​നി​രു​ദ്ധ് കൃ​ഷ്‌​ണ​മൂ​ർ​ത്തി, പി​ആ​ർ​ഒ - ശ​ബ​രി.