+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യുക്മ സാഹിത്യ മത്സരങ്ങൾക്ക് ആവേശകരമായ പ്രതികരണം; രചനകൾ സ്വീകരിക്കുന്ന അവാസാന തീയതി നവംബർ 30

ലണ്ടൻ: യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന സാഹിത്യമത്സരങ്ങൾക്ക് യുകെ മലയാളികളിൽ നിന്നും ആവേശകരമായ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. രചനകൾ സ്വീകരിക്കുവാനുള്ള അവസാന തീയതി നവംബർ
യുക്മ സാഹിത്യ മത്സരങ്ങൾക്ക് ആവേശകരമായ പ്രതികരണം; രചനകൾ സ്വീകരിക്കുന്ന അവാസാന തീയതി നവംബർ 30
ലണ്ടൻ: യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന സാഹിത്യമത്സരങ്ങൾക്ക് യുകെ മലയാളികളിൽ നിന്നും ആവേശകരമായ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. രചനകൾ സ്വീകരിക്കുവാനുള്ള അവസാന തീയതി നവംബർ 30ലേക്ക് നീട്ടുവാൻ യുക്മ സാംസ്കാരിക വേദി കമ്മിറ്റി തീരുമാനിച്ചു. ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു.

ലേഖനം, കഥ, കവിത എന്നീ ഇനങ്ങളിൽ സബ്ജൂണിയർ, ജൂണിയർ, സീനിയർ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ. സബ്ജൂണിയർ, ജൂണിയർ വിഭാഗത്തിലെ എല്ലാ മത്സര ഇനങ്ങളിലും മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേകം വേർതിരിച്ചുള്ള മത്സരങ്ങൾ നടത്തുന്നതാണ്. സീനിയർ വിഭാഗത്തിൽ എല്ലാ മത്സര ഇനങ്ങളിലും മലയാളത്തിലാണ് രചനകളാണ് സമർപ്പിക്കേണ്ടത്.

ലേഖന വിഷയം (ജൂണിയേർസ്) Social Media – A Necessary Evil (സാമൂഹ്യമാധ്യമം ഒരു അനിവാര്യ തിന്മ). സീനിയേർസ് Roots of Modern Exptariate Keralites - An Itnrospection (ആധുനിക പ്രവാസി മലയാളിയുടെ വേരുകൾ, ഒരു പുനരന്വേഷണം)

2017 നവംബർ ഒന്നിനു പത്തു വയസിൽ താഴെയുള്ളവരെ സബ്ജൂണിയറായും പത്തു മുതൽ പത്തൊൻപതു വയസിൽ താഴെയുള്ളവരെ ജൂണിയറായും പത്തൊൻപതു വയസും അതിനു മുകളിലുള്ളവരെ സീനിയർ വിഭാഗവുമായാണ് പരിഗണിക്കുന്നത്. മത്സരാർഥികൾക്ക് ഒന്നോ അതിലധികമോ ഇനങ്ങളിൽ പങ്കെടുക്കാം. എന്നാൽ ഒരാൾ ഒരിനത്തിൽ ഒരു രചന മാത്രമേ സമർപ്പിക്കാവൂ.

മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി വളർന്നു വരുന്ന കൊച്ചു കുട്ടികളിൽ അന്തർലീനമായിട്ടുള്ള സാഹിത്യാഭിരുചികളെ പ്രോത്സാഹിപ്പിക്കുന്നതിനായി സബ്ജൂണിയർ വിഭാഗത്തിലും മത്സരങ്ങൾ സംഘടിപ്പിക്കുവാൻ തീരുമാനിച്ചു. സബ്ജൂണിയർ വിഭാഗത്തിലുള്ളവർക്ക് ഇഷ്ടമുള്ള വിഷയങ്ങളിൽ ലേഖനം, കഥ, കവിത എന്നിവ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതി നൽകാവുന്നതാണ്. വിജയികൾക്കുള്ള സമ്മാനങ്ങൾ യുക്മയോ യുക്മ സാംസ്കാരിക വേദിയോ സംഘടിപ്പിക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും.

കഥ, കവിത എന്നീ മത്സര ഇനങ്ങളിൽ പങ്കെടുക്കുന്ന ജൂണിയർ, സീനിയർ വിഭാഗങ്ങളിലുള്ളവർക്കും അനുയോജ്യമായ വിഷയങ്ങൾ യഥേഷ്ടം തിരഞ്ഞെടുത്തു രചനകൾ നൽകാവുന്നതാണ്. കഥയും ലേഖനവും മൂന്ന് പേജിൽ കുറയാത്തതും അഞ്ചു പേജിൽ കവിയാത്തതും ആയിരിക്കണം. കവിത പന്ത്രണ്ടു വരിയിൽ കുറയാത്തതും ഇരുപത്തിനാലു വരിയിൽ അധികമാകാതെയുമിരിക്കണം. എല്ലാ മത്സര ഇനങ്ങളിലുമുള്ള രചനകൾ മുന്പ് പ്രസിദ്ധീകരിച്ചവയാവരുത്. രചനകൾ ടൈപ്പ് ചെയ്തോ വ്യക്തമായി പേപ്പറിൽ എഴുതി സ്കാൻ ചെയ്തോ ഇമെയിൽ ആയി അയച്ചു തരേണ്ടതാണ്. രചനയുടെ ഒരു ഭാഗത്തും രചയിതാവിന്‍റെ പേരോ ഫോണ്‍ നന്പറോ മേൽവിലാസമോ എഴുതാൻ പാടില്ല. മത്സരങ്ങളിൽ പങ്കെടുക്കുന്നവർ അവരുടെ പേര്, വയസ്, ഫോണ്‍ നന്പർ, വിലാസം, ഇമെയിൽ, സബ്ജൂണിയർ/ജൂണിയർ/സീനിയർ എന്നീ വിവരങ്ങൾ പ്രത്യേകമായി ടൈപ്പ് ചെയ്തോ, വ്യക്തമായി എഴുതിയോ ഒരു കവർ പേജായി നിർബന്ധമായും അയയ്ക്കേണ്ടതാണ്. എല്ലാ വിഭാഗങ്ങളിലുമുള്ള രചനകൾ usvedhi@gmail.com എന്ന ഇമെയിൽ വിലാസത്തിൽ നവംബർ 30 നു മുന്പായി ലഭിച്ചിരിക്കേണ്ടതാണ്. നിഷ്പക്ഷരും പ്രഗത്ഭരുമായ വിധികർത്താക്കൾ നടത്തുന്ന വിധി നിർണയം അന്തിമമായിരിക്കുമെന്ന് യുക്മ പ്രസിഡന്‍റ് മാമ്മൻ ഫിലിപ്പ്, ജനറൽ സെക്രട്ടറി റോജിമോൻ വർഗീസ്, സാംസ്കാരിക വേദി കോഓർഡിനേറ്റർ തന്പി ജോസ്, വൈസ് ചെയർമാൻ സി.എ. ജോസഫ്, ജനറൽ കണ്‍വീനർമാരായ മനോജ്കുമാർ പിള്ള, ഡോ. സിബി വേകത്താനം എന്നിവർ അറിയിച്ചു.

വിവരങ്ങൾക്ക് മനോജ്കുമാർ പിള്ള 07960357679, ഡോ. സിബി വേകത്താനം 07903748605, ജേക്കബ് കോയിപ്പള്ളി 07402935193, മാത്യു ഡൊമിനിക് 07780927397, കുര്യൻ ജോർജ് 07877348602.