+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യുക്മ വള്ളംകളി "കേരളാ പൂരം' ജൂണ്‍ 30 ന്

ലണ്ടൻ: യുക്മയുടെ നേതൃത്വത്തിൽ 2018 ലെ വള്ളംകളി മത്സരവും കാർണിവലും "കേരളാ പൂരം’ എന്ന പേരിൽ ജൂണ്‍ 30ന് (ശനി) നടക്കും. കേരള ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.ട
യുക്മ വള്ളംകളി
ലണ്ടൻ: യുക്മയുടെ നേതൃത്വത്തിൽ 2018 ലെ വള്ളംകളി മത്സരവും കാർണിവലും "കേരളാ പൂരം’ എന്ന പേരിൽ ജൂണ്‍ 30ന് (ശനി) നടക്കും. കേരള ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

ടാജ് ഹോട്ടലിൽ നടന്ന ചടങ്ങിൽ പരിപാടിയുടെ ലോഗോ പ്രകാശനം കേരളാ ടൂറിസം പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വി.വേണു ഐഎഎസിനു നൽകി മന്ത്രി നിർവഹിച്ചു. യുകെയിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയായ യുക്മ (യൂണിയൻ ഓഫ് യുകെ മലയാളി അസോസിയേഷൻസ്) ജനകീയ പിന്തുണയോടെ സംഘടിപ്പിച്ച പ്രഥമ വള്ളംകളി മത്സരവും കാർണിവലും ഉൾപ്പെടെയുള്ള പരിപാടികൾ വൻവിജയമായിരുന്നുവെന്നും ഇത് ഏറെ സന്തോഷകരമാണെന്നും മന്ത്രി പറഞ്ഞു. ആദ്യസംരംഭത്തിന് നൽകിയതു പോലെ വരും വർഷങ്ങളിലും കേരളാ ടൂറിസത്തിന്‍റെ എല്ലാവിധ പിന്തുണയും അദ്ദേഹം ഉറപ്പു നൽകി.

ചടങ്ങിൽ കേരളാ ടൂറിസം ഡയറക്ടർ പി. ബാലകിരണ്‍ ഐഎഎസ്,
യുക്മ ദേശീയ പ്രസിഡന്‍റ് മാമ്മൻ ഫിലിപ്പ്, ജനറൽ സെക്രട്ടറി റോജിമോൻ വർഗീസ്, ബോട്ട് റേസ് ജനറൽ കണ്‍വീനർ അഡ്വ. എബി സെബാസ്റ്റ്യൻ, ടീം മാനേജ്മെന്‍റ് കണ്‍വീനർ ജേക്കബ് കോയിപ്പള്ളി, നഴ്സസ് ഫോറം അഡ്വൈസർ എബ്രാഹം ജോസ് എന്നിവർ സംബന്ധിച്ചു.

പ്രഥമ വള്ളംകളി മത്സരത്തിന്‍റെയും കാർണിവലിന്‍റെയും തുടർച്ചയെന്ന നിലയിലാണ് 2018 ലും പരിപാടി സംഘടിപ്പിക്കുന്നത്. ആദ്യ വർഷത്തെ മത്സരത്തിൽ 22 ടീമുകൾ പങ്കെടുത്തിരുന്നു. വൂസ്റ്റർ തെമ്മാടീസ് ടീം തുഴഞ്ഞ കാരിച്ചാൽ ചുണ്ടനാണ് അന്ന് ജേതാക്കളായത്.

"കേരളാ പൂരം 2018' എന്ന് പേരിട്ടിരിക്കുന്ന പരിപാടിയുടെ വിജയത്തിനായി സ്വാഗതസംഘം രൂപീകരിച്ച് പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് യുക്മ പ്രസിഡന്‍റ് മാമ്മൻ ഫിലിപ്പ്, സെക്രട്ടറി റോജിമോൻ വർഗീസ് എന്നിവർ അറിയിച്ചു.