+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗ്രേറ്റ് ബ്രിട്ടൻ രൂപത വൈദിക പരിശീലന കേന്ദ്രം ആരംഭിച്ചു

പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ വൈദിക വിദ്യാർഥികളുടെ പരിശീലനത്തിനായി അമലോത്സവ സെമിനാരി പ്രസ്റ്റണിൽ പ്രവർത്തനം ആരംഭിച്ചു. നവംബർ ഒന്പതിന് നടന്ന ചടങ്ങിൽ ലങ്കാസ്റ്റർ രൂപതാധ്യക്ഷൻ ബിഷപ് മൈക്കിൾ ജി.
ഗ്രേറ്റ് ബ്രിട്ടൻ രൂപത വൈദിക പരിശീലന കേന്ദ്രം ആരംഭിച്ചു
പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ വൈദിക വിദ്യാർഥികളുടെ പരിശീലനത്തിനായി അമലോത്സവ സെമിനാരി പ്രസ്റ്റണിൽ പ്രവർത്തനം ആരംഭിച്ചു. നവംബർ ഒന്പതിന് നടന്ന ചടങ്ങിൽ ലങ്കാസ്റ്റർ രൂപതാധ്യക്ഷൻ ബിഷപ് മൈക്കിൾ ജി. കാന്പൽ ഒഎസ്എ ആശീർവാദ കർമം നിർവഹിച്ചു.

വൈദത്തിന്‍റെ വിസ്മയകരമായ പ്രവൃത്തിയാണ് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത സ്ഥാപിതമായി ഒരു വർഷത്തിനുള്ളിൽ പ്രസ്റ്റണിലെ സെന്‍റ് അൽഫോൻസ ഓഫ് ഇമ്മാക്കുലേറ്റ് കണ്‍സപ്ഷൻ കത്തീഡ്രലിനോടു ചേർന്ന് വൈദിക പരിശീലനം കേന്ദ്രം ആരംഭിക്കാൻ സാധിച്ചതും ഗ്രേറ്റ് ബ്രിട്ടനിൽ വളർന്ന മൂന്നു വൈദിക വിദ്യാർഥികളെ ലഭിച്ചതെന്നും ബിഷപ് മൈക്കിൾ സന്ദേശത്തിൽ പറഞ്ഞു.

രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ, പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഡോ. തോമസ് പാറയടിയിൽ, സിഞ്ചെല്ലൂസ് റവ. ഡോ. മാത്യൂ ചൂരപൊയ്കയിൽ, റവ. കാനൻ റോബർട്ട് ഹോണ്‍, ഫാ. റോബർട്ട് ബില്ലിംഗ്, ഫാ. ജോണ്‍ മില്ലർ, ഫാ. ഡാനിയേൽ എറ്റിനേ, റവ. ഡോ. സോണി കടംതോട്, റവ. ഡോ. മാത്യു പിണക്കാട്ട്, ഫാ. മാത്യു മുളയോലിൽ, ഫാ. അജീഷ് കൂന്പുക്കൽ, ഫാ. ഫാൻസുവ പത്തിൽ, സിസ്റ്റർ ഷാരണ്‍ സിഎംസി, സിസ്റ്റർ ഡോ. മേരി ആൻ സിഎംസി, സിസ്റ്റർ റോജിറ്റ് സിഎംസി, വൈദിക വിദ്യാർഥികളായ റ്റിജു ഒഴുങ്ങാലിൽ, റ്റോണി കോച്ചേരി, ജെറിൻ കക്കുഴി, അല്മായ പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

റിപ്പോർട്ട്: ഫാ. ബിജു കുന്നക്കാട്ട്