+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലണ്ടനിൽ മലങ്കര കാത്തലിക് യൂത്ത് കോണ്‍ഫറൻസ് 11 ന്

ലണ്ടൻ: സീറോ മലങ്കര കത്തോലിക്കാ സഭാ യുവജന പ്രസ്ഥാനമായ മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്‍റിന്‍റെ (എംസിവൈഎം) ആഭിമുഖ്യത്തിൽ പ്രത്യേക യൂത്ത് കോണ്‍ഫറൻസ് ലണ്ടനിൽ നവംബർ 11 ന് (ശനി) നടക്കും. രാവിലെ 10ന് ആരംഭ
ലണ്ടനിൽ മലങ്കര കാത്തലിക് യൂത്ത് കോണ്‍ഫറൻസ് 11 ന്
ലണ്ടൻ: സീറോ മലങ്കര കത്തോലിക്കാ സഭാ യുവജന പ്രസ്ഥാനമായ മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്‍റിന്‍റെ (എംസിവൈഎം) ആഭിമുഖ്യത്തിൽ പ്രത്യേക യൂത്ത് കോണ്‍ഫറൻസ് ലണ്ടനിൽ നവംബർ 11 ന് (ശനി) നടക്കും. രാവിലെ 10ന് ആരംഭിക്കുന്ന പരിപാടികൾ വൈകുന്നേരം നാലിന് വിശുദ്ധ കുർബാനയോടെ സമാപിക്കും. ലണ്ടനിലെ ഡെഘനത്തുള്ള മലങ്കര കത്തോലിക്കാ ദേവാലയമാണ് കോണ്‍ഫറൻസിന് വേദിയാവുക. ന്ധക്രിസ്തു കേന്ദ്രീകൃത യുവജനസഭ’“ എന്ന വിഷയമാണ് പഠനത്തിനും പ്രാർഥനയ്ക്കും വിഷയമാക്കുക.

വിവിധ സെഷനുകൾക്ക് ഫാ.തോമസ് മടുക്കംമൂട്ടിൽ, ഫാ.രഞ്ജിത്ത് മഠത്തിറന്പിൽ, ജിറ്റോ, കെവിൻ തോമസ്, ഷിജു, ജെറി കുഞ്ഞുമോൻ എന്നിവർ നേതൃത്വം നൽകും.

കാലഘട്ടം ഉയർത്തുന്ന വെല്ലുവിളികളെ അതിജീവിക്കാൻ യുവജനങ്ങളെ പ്രാപ്തരാക്കുക, സഭയോടും സമൂഹത്തോടും യുവജനങ്ങളെ ചേർത്ത് നിർത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് എംസിവൈഎം പ്രവർത്തിക്കുന്നത്. കോണ്‍ഫൻസിന്‍റെ ഒരുക്കങ്ങൾ പൂർത്തിയായി.വരുന്നതായി സംഘാടകർ അറിയിച്ചു.