+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​നീ​ത് ശ്രീ​നി​വാ​സ​ന്‍റെ സ്വ​ര​മാ​ധു​രി; "പാ​പ്പ​ച്ച​ൻ ഒ​ളി​വി​ലാ​ണ്' ചി​ത്ര​ത്തി​ലെ പു​തി​യ ഗാ​നം

ഹി​റ്റാ​യ ആ​ദ്യ പാ​ട്ടി​ന് ശേ​ഷം പാ​പ്പ​ച്ച​ൻ ഒ​ളി​വി​ലാ​ണ് എ​ന്ന ചി​ത്ര​ത്തി​ലെ ര​ണ്ടാ​മ​ത്തെ ഗാ​ന​വും അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ റി​ലീ​സ് ചെ​യ്തു. വി​നീ​ത് ശ്രീ​നി​വാ​സ​ൻ ആ​ല​പി​ച്ച "ക​യ്യെ​ത്തും ദൂ​ര
വി​നീ​ത് ശ്രീ​നി​വാ​സ​ന്‍റെ സ്വ​ര​മാ​ധു​രി;

ഹി​റ്റാ​യ ആ​ദ്യ പാ​ട്ടി​ന് ശേ​ഷം പാ​പ്പ​ച്ച​ൻ ഒ​ളി​വി​ലാ​ണ് എ​ന്ന ചി​ത്ര​ത്തി​ലെ ര​ണ്ടാ​മ​ത്തെ ഗാ​ന​വും അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ റി​ലീ​സ് ചെ​യ്തു. വി​നീ​ത് ശ്രീ​നി​വാ​സ​ൻ ആ​ല​പി​ച്ച "ക​യ്യെ​ത്തും ദൂ​ര​ത്തി​രു​ന്നെ​ന്‍റെ ക​ണ്ണി​ലേ​ക്ക് ഉ​ന്നം പി​ടി​ച്ച​വ​ളേ' എ​ന്ന ഗാ​ന​മാ​ണ് പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്.

സി​ന്‍റോ സ​ണ്ണി തി​ര​ക്ക​ഥ ര​ചി​ച്ച് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ലെ ആ​ദ്യ ഗാ​നം എം.​ജി. ശ്രീ​കു​മാ​റും സു​ജാ​ത​യും ചേ​ർ​ന്നാ​ണ് പാ​ടി​യ​ത്. ഗാ​നം ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു.



സി​ന്‍റോ സ​ണ്ണി​യാ​ണ് വി​നീ​ത് ശ്രീ​നി​വാ​സ​ൻ ആ​ല​പി​ച്ചി​രി​ക്കു​ന്ന ആ ​ഗാ​നം ര​ചി​ച്ചി​രി​ക്കു​ന്ന​ത്. ഔ​സേ​പ്പ​ച്ച​നാ​ണ് സം​ഗീ​തം. സി​ധേ​ന്ദ്ര​യും ശ്രീ​ല​ക്ഷ്മി​യും സൈ​ജു​ക്കു​റു​പ്പു​മാ​ണ് ഈ ​ഗാ​ന​രം​ഗ​ത്തി​ൽ അ​ഭി​ന​യി​ച്ചി​രി​ക്കു​ന്ന​ത്.

ജ​ഗ​ദീ​ഷ്, വി​ജ​യ​രാ​ഘ​വ​ൻ , ദ​ർ​ശ​ന, അ​ജു വ​ർ​ഗീ​സ്, ജോ​ണി ആ​ന്‍റ​ണി, പ്ര​ശാ​ന്ത് അ​ല​ക്സാ​ണ്ട​ർ, കോ​ട്ട​യം ന​സീ​ർ, ശി​വ​ജി ഗു​രു​വാ​യൂ​ർ, ഷി​ജു മാ​ട​ക്ക​ര, ശ​ര​ൺ രാ​ജ്, വീ​ണാ നാ​യ​ർ, ജോ​ളി ചി​റ​യ​ത്ത്, എ​ന്നി​വ​രും പ്ര​ധാ​ന താ​ര​ങ്ങ​ളാ​ണ്.

ഛായാ​ഗ്ര​ഹ​ണം - ശ്രീ​ജി​ത്ത് നാ​യ​ർ. എ​ഡി​റ്റിം​ഗ് - ര​തി​ൻ രാ​ധാ​കൃ​ഷ്ണ​ൻ. ക​ലാ​സം​വി​ധാ​നം - വി​നോ​ദ് പ​ട്ട​ണ​ക്കാ​ട​ൻ. ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​ബോ​ബി സ​ത്യ​ശീ​ല​ൻ.

പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​കു​ട്ടീ​വ് - പ്ര​സാ​ദ് ന​മ്പ്യാ​ങ്കാ​വ്. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ - പ്ര​ശാ​ന്ത് നാ​രാ​യ​ണ​ൻ. തോ​മ​സ് തി​രു​വ​ല്ലാ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ തോ​മ​സ് തി​രു​വ​ല്ല​യാ​ണ് ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.