സ​മൂ​ഹ​വി​വാ​ഹം ന​ട​ത്തി

11:42 PM Nov 09, 2017 | Deepika.com
ബം​ഗ​ളൂ​രു: ജ​യ് ഭീം ​പേ​രാ​വ​രി ട്ര​സ്റ്റ് ഹൊ​സൂ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ, നി​ർ​ധ​ന​രാ​യ 12 യു​വ​തീ​യു​വാ​ക്ക​ൾ​ക്കാ​യി സ​മൂ​ഹ​വി​വാ​ഹം സം​ഘ​ടി​പ്പി​ച്ചു. ഒ​ക്ടോ​ബ​ർ 29ന് ​ഹൊ​സൂ​രി​ലെ മ​ത്തി​ക്ക​ര​യി​ൽ ന​ട​ന്ന വി​വാ​ഹ​ച​ട​ങ്ങി​ൽ പ്ര​ജാ പ​രി​വ​ർ​ത്ത​ന പാ​ർ​ട്ടി ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ബി. ​ഗോ​പാ​ൽ, ത​മി​ഴ്നാ​ട് യു​വ കാ​യി​ക​ക്ഷേ​മ മ​ന്ത്രി ബാ​ല​കൃ​ഷ്ണ റെ​ഡ്ഡി, ബി​എ​സ്പി ക​ർ​ണാ​ട​ക സം​സ്ഥാ​ന സെ​ക്ര​ട്ട​റി കൃ​ഷ്ണ​മൂ​ർ​ത്തി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ജ​യ് ഭീം ​പേ​രാ​വ​രി ഹൊ​സൂ​ർ പ്ര​സി​ഡ​ന്‍റ് എ​സ്. പ്ര​കാ​ശ്, സെ​ക്ര​ട്ട​റി പ​ര​ശു​റാം, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഉ​ദ​യ് കു​മാ​ർ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ല്കി.