ബംഗളൂരു: കേരളസമാജത്തിന്റെ ആഭിമുഖ്യത്തില്‍ ശിശുദിനാഘോഷങ്ങളുടെ ഭാഗമായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. നവംബര്‍ 12ന് ഇന്ദിരാനഗര്‍ ഫിഫ്ത് മെയിന്‍ നയൻത് ക്രോസിലുള്ള കൈരളീനികേതന്‍ ഓഡിറ്റോറിയത്തിലാണ് ചിത്രരചനാമത്സരം സംഘടിപ്പിക്കുന്നത്. രാവിലെ ഒമ്പതിന് രജിസ്ട്രേഷന് ആരംഭിക്കും. 9.30 മുതല്‍ രണ്ടു മണിക്കൂറാണ് മത്സരം.
മൂന്നു മുതല്‍ ആറു വയസു വരെയും, ഏഴു മുതല്‍ പത്തുവയസു വരെയും, 11 മുതല്‍ 16 വയസു വരെയുമുള്ള മൂന്ന് ഗ്രൂപ്പുകളിലായാണ് മത്സരം നടക്കുക.മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാവർക്കും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും.വിജയികള്‍ക്ക് പതിനായിരം രൂപയുടെ പെയിന്റിംഗ് സാമഗ്രികള്‍ സമ്മാനമായി ലഭിക്കും . ആറു വയസു വരെയുള്ള കുട്ടികള്‍ക്ക് ക്രയോൺസ് ഉപയോഗിക്കാം. മറ്റ് രണ്ടു വിഭാഗത്തില്‍ ഉള്ളവര്‍ ജലച്ചായമാണ് ഉപയോഗിക്കേണ്ടത്. വരയ്ക്കാനുള്ള പെന്‍സില്‍, ക്രയോൺസ്, ജലച്ചായം എന്നിവ മത്സരാർഥികള്‍ കൊണ്ടുവരേണ്ടതാണ്. വരയ്ക്കാനുള്ള കാന്‍വാസ്, ലഘുഭക്ഷണം എന്നിവ ലഭ്യമാക്കുമെന്ന് കേരള സമാജം ജോയിന്റ് സെക്രട്ടറി പി.കെ. മുകുന്ദന്, അസിസ്റ്റന്റ് സെക്രട്ടറി ജയ്ജോ ജോസഫ് എന്നിവര്‍ അറിയിച്ചു. മത്സരത്തിനു ശേഷം കുട്ടികള്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനവും നടക്കും. വിശദവിവരങ്ങള്‍ക്ക് ഫോൺ: 9035019530,9845015527.
ചിത്രരചനാ മത്സരം 12ന്
11:41 PM Nov 09, 2017 | Deepika.com