ബംഗളൂരു: പിതാക്കന്മാർ സഭയിൽ വിശ്വാസം കാത്തുസൂക്ഷിച്ചു മറ്റുള്ളവർക്ക് മാതൃകയാകണമെന്ന് മാണ്ഡ്യ രൂപാതാധ്യക്ഷൻ മാർ ആന്റണി കരിയിൽ. മാണ്ഡ്യരൂപത പിതൃവേദിയുടെ മൂന്നാമത് വാർഷികാഘോഷം ഹൊങ്ങസാന്ദ്ര തിരുക്കുടുംബ ദേവാലയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്.
നല്ല വിശ്വാസമുള്ള തലമുറ വളർന്നുവരണമെങ്കിൽ പിതാക്കൾ തങ്ങളുടെ വിശ്വാസജീവിതം വരുംതലമുറയ്ക്ക് പകർന്നു നല്കണം. അതു അവർ ജീവിച്ചുകാണിച്ചുകൊടുക്കണം. ഉപദേശങ്ങളേക്കാൾ ജീവിത മാതൃകയാണ് യുവതലമുറ ഇഷ്ടപ്പെടുന്നതെന്നും മാർ ആന്റണി കരിയിൽ ഉദ്ബോദിപ്പിച്ചു. വികാരി ജനറാൾ റവ.ഡോ. മാത്യു കോയിക്കര സിഎംഐ, രൂപത പിതൃവേദി ഡയറക്ടർ ഫാ. റോയി വട്ടക്കുന്നേൽ സിഎംഎഫ്, ഫാ. ജോയി അറയ്ക്കൽ സിഎംഐ, അസോസിയേറ്റ് ഡയറക്ടർമാരായ ജോസഫ് ഐക്കര, കെ.ജെ. ജോണ്സണ്, രൂപതാ പ്രസിഡന്റ് ജേക്കബ് പനന്താനം, സെക്രട്ടറി സാബു ജോർജ്, ജോയിന്റ് സെക്രട്ടറി ആന്റണി ജോബ്, ട്രഷറർ റെക്സ്, യൂണിറ്റ് പ്രസിഡന്റ് ഫ്രാൻസിസ് കവലക്കാട്ട് എന്നിവർ പ്രസംഗിച്ചു. കുടുംബ ജീവിതത്തിൽ പിതാക്കന്മാരുടെ പങ്ക് എന്ന വിഷയത്തിൽ ഫാ. ജോർജ് വട്ടപ്പറമ്പിൽ ക്ലാസ് നയിച്ചു. സ്നേഹവിരുന്നോടെ വാർഷികാഘോഷങ്ങൾക്ക് സമാപനമായി.
പിതാക്കന്മാർ വരുംതലമുറയ്ക്ക് മാതൃകയാകണം: മാർ ആന്റണി കരിയിൽ
11:52 PM Nov 08, 2017 | Deepika.com