സ്നേഹ റൺ-2017 ഡിസംബറിൽ
11:51 PM Nov 08, 2017 | Deepika.com
ബംഗളൂരു: സ്നേഹ കെയർ ഹോമിന്റെ ആഭിമുഖ്യത്തിൽ എച്ച്ഐവി ബാധിതരായ കുട്ടികളുടെ ധനശേഖരണാർഥം സംഘടിപ്പിക്കുന്ന സ്നേഹ റണ്ണിന്റെ ഏഴാം പതിപ്പ് ഡിസംബർ മൂന്നിന് സംഘടിപ്പിക്കും. സർജാപുർ റോഡിലെ സ്നേഹ കെയർ ഹോമിൽ രാവിലെ ഏഴിനാണ് പരിപാടി ആരംഭിക്കുന്നത്. കെയർ ഹോമിലെ കുട്ടികൾക്കൊപ്പം ഓട്ടത്തിൽ പങ്കുചേരാൻ കുട്ടികളെയും മാതാപിതാക്കളെയും ക്ഷണിക്കുന്നതായി പ്രിൻസിപ്പൽ സിസ്റ്റർ വൽസ സെബാസ്റ്റ്യൻ അറിയിച്ചു.